×
login
കോവിഡ്: കാസര്‍കോട് ജില്ലാ ഭരണകൂടത്തിന് വീഴ്ച: കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം; അല്‍കേഷ് കുമാര്‍ ചുമതലയേറ്റു

ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതാണ് ജില്ലയില്‍ രോഗം പകരാന്‍ കാരണമായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം

കാസര്‍കോട്: എറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വിഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് ജില്ലയിലേക്ക് അയച്ച ഗവണ്‍മെന്റ് സെക്രട്ടറി അല്‍കേഷ് കുമാര്‍ കാസര്‍കോട്ടെത്തി ചുമതലയേറ്റു.
ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതാണ് ജില്ലയില്‍ രോഗം പകരാന്‍ കാരണമായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം. ഗവണ്‍മെന്റ് സെക്രട്ടറി അല്‍കേഷ്‌കുമാറിന് ജില്ലയുടെ മേല്‍നോട്ട ചുമതല നല്‍കി നിയമിച്ചത്.
കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതും വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയമനം. ജില്ലയില്‍ നിന്നുള്ള രോഗികള്‍ക്ക് അവര്‍ ഇത്ര നാളും ആശ്രയിച്ചിരുന്ന മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോകാന്‍ സാധിക്കാത്തതാണ് വെല്ലുവിളി.
സബ് കളക്ടര്‍, എ.ഡി.എം, ഡി.എം.ഒ എന്നിവരുടെ വാക്കുകള്‍ക്ക് ജില്ലാ കളക്ടര്‍ തീരെവില കല്‍പ്പിക്കാതെ തന്റെ ഭാഗം മാത്രം ശരിയെന്ന രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും, ഒരു വിഭാഗം ജീവനക്കാരുടെയും ഇടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു.
ജില്ലയില്‍ ആദ്യ കോവിഡ് സ്ഥിരികരിച്ചപ്പോള്‍ തന്നെ പ്രതിരോധ നടപടികള്‍ക്കായി കര്‍ശന നടപടിയെടുക്കാന്‍ ഡി.എം.ഒ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. ജില്ലാ ഭരണ കൂടത്തിന്റെ കീഴില്‍ സിവില്‍ സ്‌റ്റേഷനില്‍ ആരംഭിച്ച കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലും ഗുരുതരമായ വിഴ്ച സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും ഒരു ഡെപ്യൂട്ടി കളക്ടര്‍ അല്ലെങ്കില്‍ താഹസില്‍ദാര്‍ തലത്തിലുള്ള ഉേദ്യാഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എറ്റവും കൂടുതല്‍ കേസുകളുള്ള കാസര്‍കോട് എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപകരും ചില കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചത് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചതായിട്ടാണ് പറയുന്നത്.
മുന്ന് ഫോണുകള്‍ ഉണ്ടായിട്ടും ആര്‍ക്കും വിളിച്ചാല്‍ കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കോവിഡ് നിരിക്ഷണ ആശുപത്രിയായി പ്രഖ്യാപിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വാര്‍ഡ് വൃത്തി ഹിനമായതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.വാര്‍ഡില്‍ കൂറയും പൂച്ചയുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചില ഭരണപക്ഷ സംഘടനകള്‍ തന്നെ കളക്ടര്‍ക്കെതിരെ ഫേസ് ബുക്കില്‍ പ്രതികരിച്ചിരുന്നു. കളക്ടറുമായി ഒത്തു പോകാനുള്ള ചില ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടിനും, അന്തര്‍സംസ്ഥാന പാത തുറക്കുന്നതിനും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും പുതിയ നിയമനം പ്രയോജനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

  comment
  • Tags:

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.