×
login
കാസര്‍കോട് അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമം: പോക്‌സോ ചുമത്തി അറസ്റ്റ്

പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് മംഗലാപുരത്തെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്. അച്ഛനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

കാഞ്ഞങ്ങാട്: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. പതിനാറുകാരിയായ മകളെയാണ് അച്ഛന്‍ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 49 വയസ്സുകാരനായ പിതാവിനെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനും സംഘവും അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് മംഗലാപുരത്തെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്. അച്ഛനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഗര്‍ഭച്ഛിദ്രം നടത്താന്‍ പെണ്‍കുട്ടിയുമായി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെ ഇവര്‍ ഇവിടെ നിന്നും മടങ്ങി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി ആശുപത്രിയില്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മംഗലാപുരത്ത് നിന്നും അറസ്റ്റിലാകുന്നത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍നിന്നും മൊഴിയെടുത്തശേഷം ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. .

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.