കാസര്‍കോടന്‍ ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട സമരപോരാട്ടങ്ങള്‍ക്കും വിലാപങ്ങള്‍ക്കും പരിസമാപ്തി കുറിക്കുന്ന ചരിത്രദിനമാണിന്ന്. കാസര്‍കോട്ടുകാരുടെ സ്വപ്നസാക്ഷാല്‍ക്കാരമാണ് ഇന്ന് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ പൂവണിയുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുറക്കാന്‍ ലോകം മുഴുവന്‍ ഭീതിവിതക്കുന്ന കൊറോണ വേണ്ടിവന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നിരവധി സമരപോരാട്ടങ്ങള്‍ക്ക് വേദിയായ മണ്ണാണ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് വളപ്പ്.
കാസര്‍കോട്: കാസര്‍കോടന്‍ ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട സമരപോരാട്ടങ്ങള്‍ക്കും വിലാപങ്ങള്‍ക്കും പരിസമാപ്തി കുറിക്കുന്ന ചരിത്രദിനമാണിന്ന്. കാസര്‍കോട്ടുകാരുടെ സ്വപ്നസാക്ഷാല്‍ക്കാരമാണ് ഇന്ന് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ പൂവണിയുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുറക്കാന്‍ ലോകം മുഴുവന്‍ ഭീതിവിതക്കുന്ന കൊറോണ വേണ്ടിവന്നു. ബിജെപിയുടെ നേതൃത്വത്തില്‍ നിരവധി സമരപോരാട്ടങ്ങള്‍ക്ക് വേദിയായ മണ്ണാണ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് വളപ്പ്. ഉഴുത് മറിച്ച് കൃഷിയിറക്കിയും നിരവധി മാര്‍ച്ചുകള്‍ നടത്തിയും മെഡിക്കല്‍ കോളേജ് സമരപോരാട്ടങ്ങളുടെ മുന്‍ നിരയില്‍ നിന്ന് ബിജെപി പടനയിച്ചതിന്റെ വിജയദിനം കൂടിയാണിന്ന്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി. ഇന്ന് വൈകുന്നേരം മുതല്‍ കോവിഡ്19 രോഗ ബാധിതരെ സ്വീകരിച്ച് തുടങ്ങും. നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്. കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ആദ്യഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കുന്നതെന്ന് ദേശീയ ആരോഗ്യ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന് സ്വാതി വാമന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും. ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി കെ എസ് ഇ ബി പത്ത് കോടി രൂപ വാഗ്ധാനം ചെയ്തിട്ടുണ്ട്. ഈ തുകയില്‍ നിന്നും വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇലക്ട്രൊ കാര്‍ഡിയോഗ്രാം (ഇസിജി), മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്. ഇത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഡോക്ടര്‍മാര്‍, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയില്‍ നിയമിക്കുക. അടിയന്തിര സാഹചര്യമായതിനാല്‍ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കുമെത്തിക്കുക. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.
നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
സല്മാന് റുഷ്ദി വെന്റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്
'ഹര് ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍
ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം
പാറിപ്പറക്കട്ടെ 'ഹര് ഘര്‍ തിരംഗ'
ഇഡിയെക്കണ്ടാല്‍ എന്തിനു പേടിക്കണം?
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളട ദേശത്തെ തെയ്യാട്ടങ്ങള്‍ക്ക് സമാപ്തി; മന്നന് പുറത്ത് കാവില്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു, തുലാം പത്തിന് വീരര്‍ കാവിൽ കളിയാട്ടം
ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്നുലക്ഷം പിഴയും; അബ്ദുള്‍ മജീദ് ലത്തീഫിയാണ് പ്രതി
മാവുങ്കാലിന്റെ മാവും അന്യമാകുന്നു, കടയ്ക്കൽ കോടാലി വീഴാൻ ഇനി ദിവസങ്ങൾ മാത്രം, മുറിച്ച് മാറ്റുന്നത് ദേശീയപാത വികസനത്തിനായി
നീലേശ്വരം കോവിലകം ഏറ്റെടുക്കല്‍ തീരുമാനം കടലാസിലൊതുങ്ങി; പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍
കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ സമ്മതിച്ച് എംപിയും എംഎല്‍എമാരും, ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ല
മഹാകവിയുടെ പേരിലുള്ള സ്കൂളിനോട് അവഗണന; പ്ലസ്ടുവിനായുള്ള കാത്തിരിപ്പ് നീളുന്നു, ഉപരിപഠനത്തിനായി കുട്ടികൾക്ക് കിലോമീറ്ററുകൾ താണ്ടണം