×
login
ജീവനക്കാരെ പുനര്‍വിന്യസിക്കാനുള്ള നടപടികള്‍ നിര്‍ത്തിക്കണം,​ പെര്‍ഫോമന്‍സ് ഓഡിറ്റ് നിലനിര്‍ത്തണം: എന്‍ജിഒ സംഘ്

പെര്‍ഫോമന്‍സ് ഓഡിറ്റ് നിലനിര്‍ത്തി കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായ രീതിയില്‍ ഈ സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകണമെന്ന് എന്‍ജിഒ സംഘ്

എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പീതാംബരന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: പഞ്ചായത്ത് വകുപ്പിലെ  പെര്‍ഫോമന്‍സ് ഓഡിറ്റ് നിര്‍ത്തലാക്കി ജീവനക്കാരെ പുനര്‍വിന്യസിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധയോഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ സെക്രട്ടറി സി.വിജയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 66 പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളാണ് നിര്‍ത്തലാക്കുന്നത് 600 ലധികം തസ്തികകള്‍ ഇതോടൊപ്പെം ഇല്ലാതാകും. പഞ്ചായ.ത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരിക്ഷിക്കുന്നതിനും കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനും ക്രമക്കേടുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്നും പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നതിനും 1997 ല്‍ രൂപീകരിച്ച ചട്ടങ്ങള്‍ പ്രകാരമാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് നിലവില്‍ വന്നത്. 

ഇത് നിര്‍ത്തലാക്കുന്നത് വഴി അഴിമതിക്കും ക്രമക്കേടുകള്‍ക്കുമുള്ള വാതിലുകള്‍ തുറന്നിടുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തസ്തികകള്‍ വെട്ടിച്ചുരുക്കാനുള്ള രഹസ്യ അജണ്ടയും ഇതിനു പിന്നിലുണ്ട്. പെര്‍ഫോമന്‍സ് ഓഡിറ്റ് നിലനിര്‍ത്തി കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായ രീതിയില്‍ ഈ സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
 

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.