×
login
പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി

ഇന്ധനം നിറച്ചതിന് അതത് മാസം പണം കിട്ടിയില്ലെങ്കില്‍റീട്ടെയില്‍ ഡീലര്‍ക്ക് കമ്പനികളില്‍ നിന്ന് ഇന്ധനം കിട്ടില്ല. ഇതു മറ്റ് ഇടപാടുകാരേയും ബാധിക്കും. അതിനാല്‍ കടം തവണകളായെങ്കിലും കൊടുത്തു തീര്‍ക്കാതെ ഇന്ധനം നല്‍കാനാവില്ലെന്ന നിലപാടിലാണ് പെട്രോള്‍ പമ്പ് ഉടമകള്‍.

കാസര്‍കോട്: ഇന്ധനം നിറച്ച വകയില്‍ പെട്രോള്‍ പമ്പുകളില്‍ പോലീസിനുള്ള കടബാധ്യതയ്ക്ക് അടുത്തയാഴ്ചയോടെ പരിഹാരമായേക്കും. താല്‍ക്കാലികമായ പരിഹാരത്തിന് 40 ലക്ഷം രൂപയാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.  ജില്ലയിലെ പതിനൊന്നോളം പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം കടം വാങ്ങിയ വകയില്‍ ആകെ 85 ലക്ഷം രൂപയാണ് കൊടുക്കാനുണ്ടായത്. 

ഇതുഭാഗികമായെങ്കിലും അടുത്ത ആഴ്ചയോടെ ഈ തുക പെട്രോള്‍ പമ്പ് ഉടമകള്‍ക്കു കിട്ടും. എന്നാല്‍ കുടിശിക പിന്നെയും കൂടും. കുടിശിക തുക കിട്ടിയില്ലെങ്കില്‍ ഇന്ധനംനല്‍കാനാവില്ലെന്ന് ഉടമകള്‍ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. ഇന്ധന ബില്ലുകള്‍ ഉടന്‍ സമര്‍പ്പിക്കുന്നതിന് ജില്ലയിലെ മുഴുവന്‍ ഡിപ്പാര്‍ട്‌മെന്റ്‌വാഹനങ്ങളുടെയും എഴുതി പൂര്‍ത്തീകരിച്ച ജൂലൈ വരെയുള്ള വെഹിക്കിള്‍ ഡയറി പത്തിനകം കാസര്‍കോട് മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ ലഭിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

 എണ്ണ കിട്ടണമെങ്കില്‍ ഇന്ധന കമ്പനികള്‍ക്ക് മുന്‍കൂറായി പണം ലഭിക്കണമെന്ന വ്യവസ്ഥയാണ് റീട്ടെയില്‍ ഡീലര്‍മാരെ ദുരിതത്തിലാക്കുന്നത്. ഇന്ധനം നിറച്ചതിന് അതത് മാസം പണം കിട്ടിയില്ലെങ്കില്‍റീട്ടെയില്‍ ഡീലര്‍ക്ക് കമ്പനികളില്‍ നിന്ന് ഇന്ധനം കിട്ടില്ല. ഇതു മറ്റ് ഇടപാടുകാരേയും ബാധിക്കും. അതിനാല്‍ കടം തവണകളായെങ്കിലും കൊടുത്തു തീര്‍ക്കാതെ ഇന്ധനം നല്‍കാനാവില്ലെന്ന നിലപാടിലാണ് പെട്രോള്‍ പമ്പ് ഉടമകള്‍.

  comment

  LATEST NEWS


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍


  കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.