×
login
മാവുങ്കാലിന്റെ മാവും അന്യമാകുന്നു, കടയ്ക്കൽ കോടാലി വീഴാൻ ഇനി ദിവസങ്ങൾ മാത്രം, മുറിച്ച് മാറ്റുന്നത് ദേശീയപാത വികസനത്തിനായി

ഏതിനും മൂകസാക്ഷിയായി നിന്ന കൂറ്റന്‍ മാവ് ദേശീയപാത വികസനത്തിന്റെ ഭാഗമായി മാവുങ്കാലിന് നഷ്ടമാക്കാന്‍ പോകുകയാണ്.

മാവുങ്കാല്‍: മാവുങ്കാലിന് ചന്തമേറുന്ന മാവിന് കോടാലി വീഴാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പണ്ട് ആനന്ദാശ്രമം എന്ന പേരിലാണ് മാവുങ്കാലിനെ അറിയപ്പെട്ടിരുന്നത്. പുല്ലൂരിലെ കേശവന്‍ കര്‍ത്തായര്‍ 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഓടിട്ട കെട്ടിടവും അതിനോട് ചേര്‍ന്നുള്ള മാവും ഇതുവഴി യാത്രചെയ്യുന്നവര്‍ക്ക് മാവുങ്കാലിന്റ അടയാളം സാക്ഷ്യപ്പെടുത്തുന്നു.  

മാവ് വളര്‍ന്നത്തോടെ ആനന്ദശ്രമം മാവുങ്കാലായി മാറി. ഏതിനും മൂകസാക്ഷിയായി നിന്ന കൂറ്റന്‍ മാവ് ദേശീയപാത വികസനത്തിന്റെ ഭാഗമായി മാവുങ്കാലിന് നഷ്ടമാക്കാന്‍ പോകുകയാണ്.  മാവിനോട് ചേര്‍ന്ന് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നുണ്ട്. പണ്ട് മുതല്‍ ഹോട്ടലിന് പേര് ഉണ്ടങ്കിലും ഇപ്പോഴും പല ആളുകളും മാവിന്റടിയിലെ ഹോട്ടല്‍ എന്നാണ് പറയുന്നത്.  

റവന്യൂ ഭൂമിയിയില്‍ സ്ഥിതി ചെയ്യുന്ന മാവിനോട് ചേര്‍ന്നുള്ള കിണറ്റിന് സമീപം പണ്ട് കാലങ്ങളില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ വെള്ളം കുടിക്കാന്‍ തൊടി കെട്ടി ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഇത് വിസ്മൃതിയിലായി. ഇതു പോലെ തന്നെ വര്‍ഷങ്ങളായി ഇവിടെയുള്ള മീന്‍ കച്ചവടവും ഓട്ടോറിക്ഷ സ്റ്റാന്റും എല്ലാം ഇനി ഓര്‍മകള്‍ മാത്രമായിരിക്കും.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.