×
login
കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ സമ്മതിച്ച് എംപിയും എംഎല്‍എമാരും, ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ല

ചികിത്സയ്ക്ക് നല്ല ആശുപത്രികളില്ല. വിദ്യാഭ്യാസരംഗത്തും പ്രൊഫഷണല്‍ കോളേജുകളുടെ ആഭാവം, രൂക്ഷമായ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാനാവശ്യമായ പദ്ധതികള്‍ ഇല്ല തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്.

കാസര്‍കോട്: ജില്ലയുടെ വികസന പിന്നോക്കാവസ്ഥ തുറന്ന് സമ്മതിച്ച് എംപിയും ഭരണകക്ഷി എംഎല്‍എയും പ്രതിപക്ഷഎംഎല്‍മാരും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച കാസര്‍കോട് ഇന്ന് നാളെ  ചര്‍ച്ച പരമ്പരയിലാണ് ഭരണ കക്ഷി എംഎല്‍എയായ സി.എച്ച്.കുഞ്ഞമ്പു, എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷറഫ്, കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് എന്നിവര്‍ വികസന പിന്നാക്കാവസ്ഥയുടെ വിവിധ വാദഗതികള്‍ മുന്നോട്ട് വെച്ചത്.  

ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും കാസര്‍കോട് ജില്ലയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ഇവരുടെ പ്രസംഗങ്ങള്‍. പ്രധാനമായും ചികിത്സയ്ക്ക് നല്ല ആശുപത്രികളില്ല. വിദ്യാഭ്യാസരംഗത്തും പ്രൊഫഷണല്‍ കോളേജുകളുടെ ആഭാവം, രൂക്ഷമായ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാനാവശ്യമായ പദ്ധതികള്‍ ഇല്ല തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. ഇടതുംവലതും മാറി ഭരിച്ചിട്ടും മഞ്ചേശ്വരം എന്നും അവഗണിക്കപ്പെടുകയാണെന്നും എ.കെ.എം അഷറഫ് ചൂണ്ടികാണിച്ചു. ടൂറിസം രംഗത്ത് അനന്ത സാധ്യതകള്‍ ഉണ്ടായിട്ടും വേണ്ട രീതിയില്‍ പ്രയോജനം ഉണ്ടാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അഭിപ്രായമുയര്‍ന്നു. ടൂറിസം രംഗത്ത് കാസര്‍കോട് ജില്ലയ്ക്ക് മാത്രമായി അനുവദിച്ചിട്ടുള്ള ബേക്കല്‍ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ(ബിആര്‍ഡിസി)പ്രവര്‍ത്തനവും എടുത്തുപറയത്തക്കതായി ഒന്നുമില്ലെന്നുമാണ് വിലയിരുത്തപ്പെട്ടത്. 


 ജില്ലയിലെ ആരോഗ്യവിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പെരിയ എയര്‍സ്ട്രിപ്പ് നിലവില്‍ വന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാസൗകര്യം എളുപ്പമാകും. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍നികത്തണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലയിലേക്ക് വരേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ ഒഴിവ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ അഭാവമാണ് ജില്ലയുടെ വികസനത്തിന് പ്രധാന തടസ്സമെന്നും അദ്ദേഹം പറഞ്ഞു. 

 ജില്ലയില്‍ ഭാഷാ ന്യൂനപക്ഷം ഏറെയുള്ള മഞ്ചേശ്വരത്തിന്റെ പിന്നാക്കാവസ്ഥാ പരിഹരിക്കണം. മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്യോഗസ്ഥരില്‍ പലരും ഭാഷാപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കകം തന്നെ സ്ഥലംമാറി പോകുന്നത് ജില്ലയുടെ ശാപമാണെന്നും എ.കെ.എം.അഷറഫ് എംഎല്‍എ പറഞ്ഞു.  

 നാടിന്റെ വികസനത്തിന് സര്‍ക്കാര്‍ മാത്രമല്ല സ്വകാര്യ നിക്ഷേപങ്ങളും ആവശ്യമാണെന്ന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു. ജലസേചന പദ്ധതികള്‍ കൂടുതലായി നടപ്പിലാക്കണം. ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ജലം സംഭരിക്കാന്‍ സാധിക്കണം. അതുവഴി കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍ ജില്ലയില്‍ ആരംഭിക്കണം. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും മികച്ച പദ്ധതികളും വ്യവസായങ്ങളും ജില്ലയില്‍ ഉണ്ടാകുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചര്‍ച്ച പരമ്പരയുടെ ഉദ്ഘാടനം തുറമുഖം, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.