×
login
പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം

പ്രത്യേക ഗ്രൂപ്പുണ്ടാക്കി 30 വീടുകള്‍ തെരെഞ്ഞെടുക്കുകയായിരുന്നു. അതില്‍ ഒരോരുത്തരും മൂന്ന് വിവിധ തരത്തിലുള്ള ചമ്മന്തി ഉണ്ടാക്കി കൊണ്ടുന്നു. അങ്ങനെ ബാക്കിവന്ന 11 ചമ്മന്തികള്‍ കൂട്ടത്തിലുള്ളവര്‍ തന്നെ ഏറ്റെടുത്ത് 101 തികച്ചു.

തച്ചങ്ങാട്: ഇത്തവണത്തെ അരവത്ത് പാടശേഖരത്തില്‍ നടത്തിയ നാട്ടിമഹോത്സവം സംഘാടന മികവിലുപരി ഏറെ ശ്രദ്ധിക്കപ്പെട്ടത് നാട്ടുമഹിയുടെ പാരമ്പര്യം ചോരാതെയുള്ള 101 തരത്തിലുള്ള ചമ്മന്തിയാണ്. ഉച്ചയ്ക്ക് കഞ്ഞിയോടപ്പം കഴിക്കാനാണ് പുലരി അരവത്തിന്റെ സ്ത്രീ കൂട്ടായ്മ ചമ്മന്തി വിളമ്പിയത്. ഇതിന് വേണ്ടി പ്രത്യേക ഗ്രൂപ്പുണ്ടാക്കി 30 വീടുകള്‍ തെരെഞ്ഞെടുക്കുകയായിരുന്നു. അതില്‍ ഒരോരുത്തരും മൂന്ന് വിവിധ തരത്തിലുള്ള ചമ്മന്തി ഉണ്ടാക്കി കൊണ്ടുന്നു. അങ്ങനെ ബാക്കിവന്ന 11 ചമ്മന്തികള്‍ കൂട്ടത്തിലുള്ളവര്‍ തന്നെ ഏറ്റെടുത്ത് 101 തികച്ചു.  

ഒന്നെന്ന കണക്കില്‍ 101 തേങ്ങയാണ് ഇതിനായി ഉപയോഗിച്ചത്. നാടന്‍ വിഭവങ്ങല്‍ പ്രദേശത്ത് നിന്ന് ശേഖരിക്കുകയും കിട്ടാത്ത പഴവര്‍ഗങ്ങള്‍ മാത്രം കടയില്‍ നിന്ന് വാങ്ങിയതായും ഇതിന് നേതൃത്വംകൊടുത്ത പ്രജ്വല കൃഷ്ണന്‍ അരവത്ത്, സി.സുപ്രിയ ദിനേശന്‍, സി.രജിത വേണുഗോപാലന്‍,പി.കാര്‍ത്യായണി ഗംഗാധരന്‍, കെ.കെ.സിന്ധു ഗോപിനാഥ്, എ.കെ.ശാരദ, പി.ഭാരതി,സന്ധ്യസത്യന്‍, ശര്‍മ്മിള എന്നിവര്‍ പറഞ്ഞു.

ഈത്തപ്പഴം, പേരക്ക, ചുട്ടതേങ്ങ, പുളിയില, ചങ്ങലമ്പരണ്ട, അമ്പഴങ്ങ, പേരാല്‍ തിരി, കോവക്ക, വറുത്ത ചമ്മന്തി പൊടി, പഴുത്തമാങ്ങ, ചെറിയ ഉള്ളി, പച്ചമഞ്ഞള്‍, പുതിന, തക്കാളി, ചീമുള്ള്, കൊരട്ട, വെളുത്ത മുന്തിരി, പച്ചച്ചക്ക, മത്തന്‍ പൂവ്, തുമ്പയില, ചമ്മന്തി പൊടി, ചുവന്നമുളക്, പച്ചമുളക്, മുരിങ്ങയില, മാധലം, ഫാഷന്‍ ഫ്രൂട്ട്, കാന്താരി. പണികൂര്‍ക്ക, സ്‌ട്രോബെറി, കക്കരി, കടലപരിപ്പ്, മല്ലി, കുമ്പളയില, ചെറുനാരങ്ങയില, കറിവേപ്പില, സമ്പാര്‍പുല്ല്, നെല്ലിക്ക, മുതിര, കപ്പലണ്ടി, കോയക്ക പുളി,ആപ്പിള്‍,മല്ലിയില, ചെറുപരിപ്പ്, കുമ്പളങ്ങ, ബദാം. ഇഞ്ചി, കാന്താരി മുളക്, ഒണ്ടാം പുളി, ഉഴുന്ന് പരിപ്പ്, കുത്തിയ മുളക്, ചുവന്നുള്ളി, വഴുതന, പപ്പടം, കറുത്ത തുവര, ചെറുപയര്‍, കൈപ്പക്ക, കുമ്പളങ്ങ, ചാമ്പക്ക, മാവില, കറുത്ത മുന്തിരി, വെളുത്തുള്ളി, പച്ചമാങ്ങ, മാങ്ങയിഞ്ചി, ബീറ്റ്‌റൂട്ട്, ചക്കക്കുരു, കരിമുള്ള, രാമച്ചം, കൂവളം, പൈനാപ്പിള്‍, വേപ്പ്, മുരിങ്ങയില, വലിയുള്ളി, കറുക, പ്ലാവില, പപ്പായ, ചേന, വെള്ളരി, കുമ്പളങ്ങ, തുളസി, ക്യാരറ്റ്, ചീര, മഞ്ഞള്‍, ഉലുവ, ഉണക്ക നെല്ലിക്ക തുടങ്ങിയ 101 ചമ്മന്തികളാണ് രുചിക്കായെത്തിയത്.

  comment

  LATEST NEWS


  വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.