×
login
കോടതി വിധിയുണ്ടായിട്ടും സംരക്ഷണം നല്‍കുന്നില്ല: കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ രണ്ടാം ഭാര്യ

ഇപ്പോള്‍ ജീവിതം മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മാനസികമായും ശാരീരികമായും പ്രയാസം നേരിടുന്നതിനിടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. വാടക വീട്ടിലാണ് താമസം.

കാഞ്ഞങ്ങാട്: കോടതി വിധിയുണ്ടായിട്ടും ചിലവിന് നല്‍കുകയാ സംരക്ഷിക്കുകയോ ചെയ്യുന്നില്ലെന്ന് രണ്ടാമത്തെ ഭാര്യ കോഴിക്കോട് മങ്കാവ് സ്വദേശിനി ഷംസാദ്. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാനും ഐഎന്‍എല്‍ നേതാവുമായ ബില്‍ടെക് അബ്ദുല്ലക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.  

'അനാഥയായ തന്നെ 1996 ല്‍ ഇടയങ്ങര പള്ളിയില്‍ വെച്ചാണ് ബില്‍ടെക് അബ്ദുല്ല വിവാഹം ചെയ്തത്. ഇടക്ക് കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂരിലടക്കം താമസമുണ്ടായിരുന്നു. ആദ്യ വിവാഹത്തിലെ ചില പ്രശ്നങ്ങളാണ് അബ്ദുല്ല തന്നെ വിവാഹം കഴിക്കാന്‍ കാരണമായി പറഞ്ഞത്. പിന്നീട് ഒരു കുഞ്ഞുണ്ടായി. അതിനു ശേഷം ഇയാള്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയായി. തുടര്‍ന്ന് 2007ല്‍ കോഴിക്കോട് കുടുംബ കോടതിയില്‍ കേസുമായി സമീപിച്ചു. അനുകൂല വിധിയുണ്ടായി.  

തന്റെ പക്കലില്‍ നിന്ന് വാങ്ങിയ 18 പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപയും പ്രതിമാസം ചിലവിനും തരാനായിരുന്നു കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവിലെ രണ്ട് കാര്യങ്ങളും അബ്ദുല്ല നടപ്പിലാക്കിയില്ല. അതിനിടയില്‍ മകള്‍ വളര്‍ന്നു. അവളെ വിവാഹം കഴിപ്പിക്കേണ്ട അവസ്ഥയുണ്ടായി. അബ്ദുല്ലയെ പലതവണ വിളിച്ചിട്ടും അവസാനം 50000 രൂപ മാത്രം അബ്ദുല്ലയുടെ കുടുംബക്കാര്‍ തരുന്ന അവസ്ഥയുണ്ടായി. ഇപ്പോള്‍ ജീവിതം മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മാനസികമായും ശാരീരികമായും പ്രയാസം നേരിടുന്നതിനിടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. വാടക വീട്ടിലാണ് താമസം.  

നേരത്തെ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ഉപ്പൂപ്പയുടെ സംരക്ഷണത്തിലായിരുന്നു വിവാഹം കഴിഞ്ഞത്. ടൈലറിംഗ് ജോലി ചെയ്താണ് ഇതുവരെ ജീവിച്ച് വന്നത്. അതും മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞു.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.