×
login
പരപ്പ ബസ് സ്റ്റാന്റ് നിര്‍മ്മാണം കടലാസില്‍: ഭൂമി വിട്ടുനല്‍കിയവര്‍ കോടതിയിലേക്ക്, മൂന്നുപേര്‍ ചേര്‍ന്ന് സൗജന്യമായി നൽകിയത് 58.5 സെന്റ് സ്ഥലം

പാലക്കുടിയില്‍ ജോയി, കുരിക്കള്‍ വേണു, കുരിക്കള്‍ തമ്പാന്‍ എന്നിവരാണ് ഭൂമി നല്‍കിയത്. ഭൂമി ലഭിച്ചയുടന്‍ ജെസിബി ഉപയോഗിച്ച്‌നിരപ്പാക്കിയതെല്ലാതെ പിന്നീടൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

പരപ്പ: ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുത്ത് വര്‍ഷം 11 കഴിഞ്ഞിട്ടും  നിര്‍മ്മാണം തുടങ്ങാത്ത സാഹചര്യത്തില്‍ ഭൂമി സൗജന്യമായി വിട്ട് നല്‍കിയവര്‍ തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയിലേക്ക്. തെരഞ്ഞെടുപ്പിനു മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടത്തിയെങ്കിലും പരപ്പ ബസ്സ്റ്റാന്റ് നിര്‍മ്മാണം കടലാസില്‍ തന്നെ.

മലയോരത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായ പരപ്പയില്‍ ബസ് സ്റ്റാന്റ് നിര്‍മിക്കാന്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് അധികൃതര്‍ക്ക് ഭൂമി കണ്ടെത്താന്‍ സാധിക്കാത്ത അവസരത്തിലാണ് 2010-ല്‍ സമീപവാസികളായ മൂന്നുപേര്‍ ചേര്‍ന്ന് 58.5 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. പാലക്കുടിയില്‍ ജോയി, കുരിക്കള്‍ വേണു, കുരിക്കള്‍ തമ്പാന്‍ എന്നിവരാണ് ഭൂമി നല്‍കിയത്. ഭൂമി ലഭിച്ചയുടന്‍ ജെസിബി ഉപയോഗിച്ച്‌നിരപ്പാക്കിയതെല്ലാതെ പിന്നീടൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. പഞ്ചായത്തിലെ ഏറ്റവും വലിയ ടൗണില്‍ ബസ്സ്റ്റാന്റ് പണിയുന്ന പദ്ധതി രേഖകളിലൊതുങ്ങി. ഏറ്റവുമധികം റവന്യൂ വരുമാനം നേടിത്തരുന്ന ടൗണായിട്ടും ബസ്സ്റ്റാന്റ് നിര്‍മിക്കാന്‍ മാറിവന്ന രണ്ട് ഭരണസമിതികളും താല്‍പര്യം കാണിച്ചില്ല.

മംഗ്‌ളുരു, ബംഗളൂരു, കോട്ടയം, കുമളി, പാലാ ഭാഗങ്ങളിലേക്ക് പോകുന്നവയുള്‍പ്പെടെ നൂറോളം ബസുകളാണ് പ്രതിദിനം പരപ്പയിലൂടെ സര്‍വീസ് നടത്തുന്നത്. ആളെ ഇറക്കുന്നതും കയറ്റുന്നതും പാര്‍ക്ക്‌ചെയ്യുന്നതുമെല്ലാം പ്രധാന റോഡില്‍ തന്നെയാണ്. സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമോ ശുചിമുറിയോ ഇവിടെയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അന്നത്തെ റവന്യൂമന്ത്രി കൂടിയായിരുന്ന സ്ഥലം എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ ബസ്സ്റ്റാന്റിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയപ്പോള്‍ വല്ലതും നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതും വൃഥാവിലായതോടെയാണ് പഴയ സ്ഥല ഉടമകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇതോടൊപ്പം വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് സംയുക്ത സമരസമിതി രൂപീകരിച്ച് സമരരംഗത്തിറങ്ങാനും തയ്യാറെടുക്കുന്നത്.  

വിശാലമായി പരന്നുകിടക്കുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിന്റെ അങ്ങേയറ്റത്താണ് പരപ്പ. രാഷ്ട്രീയ കാരണങ്ങളാല്‍ പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന നിര്‍ദേശം ഒരു ദശകത്തിലേറെയായി കടലാസിലുറങ്ങുകയാണ്. അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്കും മറ്റൊരു പഞ്ചായത്തായി മാറാന്‍ പോകുന്ന സ്ഥലത്തിനുവേണ്ടി അധികം മുതല്‍മുടക്കിയിട്ട് കാര്യമില്ലെന്ന് ഓരോ ഭരണസമിതിയും കണക്കുകൂട്ടുന്നത്.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.