login
മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം

308 എക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പില്‍ തടവുകാര്‍ വിവിധ കൃഷി ചെയ്തു വരുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം കാര്‍ഷികോല്‍പന്നങ്ങള്‍ മുഴുവന്‍ നശിക്കുകയാണ്. പതിനായിരക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഇത്തരത്തില്‍ ജയിലിനുണ്ടായത്.

കാഞ്ഞങ്ങാട്: മതിലു കെട്ടാന്‍ പൊതുമരാമത്ത് വകുപ്പ് 2.37 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയ ചീമേനി തുറന്ന ജയിലിന് അന്തേവാസികളായ തടവ് പുള്ളികള്‍ പണിതപ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് ഒരു കിലോമീറ്റര്‍ പൂര്‍ത്തിയായി.  

 ജയില്‍ സ്ഥാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കാന്‍ കഴിയാതെപോയ പദ്ധതിയാണു ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചത്. നേരത്തെ കമ്പി വേലിയാണ് ഇവിടെ ഉണ്ടായിരുന്നത്. അത് തകര്‍ന്നതോടെ പൊതുജനങ്ങള്‍ നിയന്ത്രണമില്ലാതെ വളപ്പില്‍ പ്രവേശിച്ചിരുന്നു.  

 308 എക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പില്‍ തടവുകാര്‍ വിവിധ കൃഷി ചെയ്തു വരുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം കാര്‍ഷികോല്‍പന്നങ്ങള്‍ മുഴുവന്‍ നശിക്കുകയാണ്. പതിനായിരക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഇത്തരത്തില്‍ ജയിലിനുണ്ടായത്. ഇതിനു പരിഹാരം കാണാന്‍ ജയില്‍ വളപ്പിനു ചുറ്റും കമ്പിവേലി കെട്ടണമെന്ന നിര്‍ദേശമാണ് ആദ്യം ഉയര്‍ന്നത്. പിന്നീട് ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പൊതുമരാമത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ജയില്‍ വളപ്പിനു ചുറ്റും എട്ടുകിലോമീറ്റര്‍ നീളത്തില്‍ മതില്‍ കെട്ടണമെന്നും ഇതിനായി 2.37 കോടി രൂപ ചെലവാകുമെന്ന് എസ്റ്റിമേറ്റ് നല്‍കുകയായിരുന്നു. ഇത്രയും തുക സര്‍ക്കാരില്‍ നിന്ന് അനുവദിച്ചുകിട്ടുക പ്രയാസമുള്ള കാര്യമായിരുന്നു.

ജയിലിലെ ചെങ്കല്‍ ക്വാറിയില്‍ രണ്ടാം തരത്തിലും മൂന്നാം തരത്തിലും പെട്ട കല്ലുകള്‍ പതിനായിരക്കണക്കിനുണ്ടായിരുന്നു. ഇത് വെറുതെ നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന നിര്‍ദേശവുമായി സൂപ്രണ്ട് സര്‍ക്കാരില്‍ നിന്ന് അനുമതി നേടി. സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ക്വാറിയിലെ കല്ലുകള്‍ ഉപയോഗിച്ചു തടവുകാരുടെ സഹായത്തോടെ മതില്‍ നിര്‍മിക്കാനാരംഭിച്ചു. ഇതിനായി ആദ്യ പടി എന്നോണം ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ തുക ഉപയോഗിച്ചു ഒരുകിലോമീറ്റര്‍ മതില്‍ പൂര്‍ത്തീകരിച്ചു. ഇനി ഏഴുകിലോമീറ്റര്‍ പത്തുലക്ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പറഞ്ഞു.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.