×
login
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു

പോലീസ് ഇടപെട്ടിട്ടും സംഘത്തിനെ കല്ലിടാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ജനവാസകാര്‍ഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ റെയില്‍ പദ്ധതി അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഉദുമ: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ഉദുമ പഞ്ചായത്തില്‍ 19, 21 വാര്‍ഡുകളില്‍ പെട്ട കണ്ണികുളങ്ങര, കുന്നില്‍ എന്നീ പ്രദേശങ്ങളില്‍ ഇന്നലെ രാവിലെ കല്ലിടാന്‍ വന്ന കെ റെയില്‍ പദ്ധതി ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുളള തദ്ദേശ വാസികള്‍ ഉപരോധിച്ചത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ബേക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയും എസ്‌ഐ രജനീഷ് മാധവന്റെ നേതൃത്വത്തിലുളള പോലീസ് സ്ഥലത്തെത്തി.

പോലീസ് ഇടപെട്ടിട്ടും സംഘത്തിനെ കല്ലിടാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ജനവാസകാര്‍ഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ റെയില്‍ പദ്ധതി അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ പരിശോധനയ്‌ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികള്‍ നാട്ടാനോ ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തിയാല്‍ ഇനിയും തടയുമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.


 കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ ശ്രീധരന്‍, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, ബിന്ദു സുതന്‍, ശകുന്തള ഭാസ്‌ക്കരന്‍, ഹാരീസ് അങ്കകളരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ കല്ലിടാന്‍ വന്ന സംഘത്തെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസവും തദ്ദേശ വാസികള്‍ ഉപരോധിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെയും കല്ലിടാതെ സംഘം മടങ്ങിപ്പോയിരുന്നു. 

കെ റെയില്‍ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഇന്ന് വൈകുന്നേരം 3 മണിക്ക് വളളിയോട്ട് തറവാട്ടില്‍ സമര സമിതിക്ക് രൂപം നല്‍കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായാറാഴ്ച ബിജെപി പരിയാരം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേരുകയും ജനകീയ സമരസമിതിക്ക് രൂപം കൊടുക്കുകയും ചെയ്തിരുന്നു.

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.