login
കാസര്‍കോട് ആവേശം ഉച്ചസ്ഥായിയില്‍; ശ്രീകാന്തിനും കെ. സുരേന്ദ്രനും വേണ്ടി സ്മൃതി ഇറാനിയുടെ റോഡ് ഷോ

ഉദുമയിലും തൃക്കരിപ്പൂരും കാഞ്ഞങ്ങാടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ അട്ടിറി വിജയം നേടാനാണ് ശ്രമിക്കുന്നത്. ആറിന് തെരഞ്ഞെടുപ്പ് നടക്കുന്നതോടെ പിന്നെ ഏകദേശം ഒരു മാസം മുന്നണികള്‍ കൂട്ടലിലും കിഴിക്കലിലുമാണ്. മെയ്യ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം.

കാസര്‍കോട്: നിമയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഞായറാഴ്ച തിരശീല വീഴാനിരിക്കെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ആവേശം ഉച്ചസ്ഥായിയിലാണ്. എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നാളെ ജില്ലയില്‍ എത്തുന്നുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ ശ്രീകാന്തിന്റെ റോഡ് ഷോയിലും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ റോഡ് ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കുന്നുണ്ട്.  

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ വച്ച് കാസര്‍കോടും മഞ്ചേശ്വരത്തും ബിജെപിയും മുസ്ലീം ലീഗുമാണ് നേര്‍ക്കുനേര്‍ മത്സരമെങ്കിലും ഉദുമയിലും ത്യക്കരിപ്പൂരും കാഞ്ഞങ്ങാടും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും 35 വര്‍ഷത്തിലധികമായി  ബിജെപി രണ്ടാം സ്ഥാനത്തുള്ള കാസര്‍കോട് മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തും സജീവമായി രംഗത്തുള്ളതിനാല്‍ ഈ രണ്ടും മണ്ഡലങ്ങളും ഇതിനോടകം തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

ഉദുമയിലും തൃക്കരിപ്പൂരും കാഞ്ഞങ്ങാടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ അട്ടിറി വിജയം നേടാനാണ് ശ്രമിക്കുന്നത്. ആറിന് തെരഞ്ഞെടുപ്പ് നടക്കുന്നതോടെ പിന്നെ ഏകദേശം ഒരു മാസം മുന്നണികള്‍ കൂട്ടലിലും കിഴിക്കലിലുമാണ്. മെയ്യ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം.

 കാസര്‍കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.ശ്രീകാന്ത് ഇന്നലെ മുതല്‍ കോര്‍ണര്‍ മീറ്റിംഗുകളില്‍ സജീവമായി. ആദ്യ ദിവസമായ ഇന്നലെ ചെങ്കല്‍ പഞ്ചായത്തിലെ കല്ലകട്ട, കെ.കെ പുരം, ഇടനീര്‍, നെല്ലികട്ട, ബാളടുക്ക. കുംബടാജെ, ബെല്ലൂര്‍ പഞ്ചായത്തിലെ മൊവാര്‍, ബെലിന്‍ജെ, കൈമലെ, നട്ടേക്കാല്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കോര്‍ണ്ണര്‍ മീറ്റിംഗുകള്‍. കെ.ശ്രീകാന്തിന്റെ വിജയത്തിനായി കാസര്‍കോട് മണ്ഡലത്തിലെ ചൗക്കിയില്‍ നിന്നും ഇന്ന് വൈകിട്ട് ആരംഭിക്കുന്ന റോഡ് ഷോയില്‍ ബിജെപി കര്‍ണ്ണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പങ്കെടുക്കും.

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.