login
സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം

കോഡ് ഭാഷയുടെ രൂപത്തിലാണ് അനുഭവങ്ങള്‍ കൈമാറുന്നതെന്നും പഠനത്തില്‍ വ്യക്തമായി. ഇത് മനുഷ്യരുമായും താരതമ്യപ്പെടുത്താവുന്നതാണ്.

പെരിയ (കാസര്‍കോട്): സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ (stress experience) സന്തതികളിലെ ജനിതക ഘടനയിലെ തകരാര്‍ പരിഹരിക്കുന്ന ജീനിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല പ്ലാന്റ് സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജാസ്മിന്‍ എം ഷാ, ഗവേഷക വിദ്യാര്‍ത്ഥി ഡോ.ജോയസ് ടി ജോസഫ് എന്നിവര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. സസ്യങ്ങള്‍ക്ക് തലച്ചോറില്ലെങ്കിലും ഓര്‍മ്മ ശക്തിയുണ്ട്. അവരുടെ അനുഭവങ്ങളുടെ പ്രസക്ത ഭാഗം ആദ്യത്തെയും രണ്ടാമത്തെയും തലമുറ സന്തതികളിലേക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കും.

കോഡ് ഭാഷയുടെ രൂപത്തിലാണ് അനുഭവങ്ങള്‍ കൈമാറുന്നതെന്നും പഠനത്തില്‍ വ്യക്തമായി. ഇത് മനുഷ്യരുമായും താരതമ്യപ്പെടുത്താവുന്നതാണ്. 2015ല്‍ ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി ആശുപത്രിയിലെ ഗവേഷക സംഘം ഹോളോകോസ്റ്റ് ഇരകള്‍ക്ക് അവരുടെ അനുഭവം കുട്ടികളുടെ ഡിഎന്‍എയിലേക്ക് കൈമാറാന്‍ ശേഷിയുള്ളതായി കണ്ടെത്തിയിരുന്നു. എപ്പിജനിക് മെമ്മറീ എന്നാണ് ശാസ്ത്ര ലോകം ഇതിനെ വിളിക്കുന്നത്. സസ്യങ്ങളില്‍ ഇത്തരം എപിജനെറ്റിക് മെമ്മറി കൂടുതല്‍ രോഗപ്രതിരോധശേഷി ഉണ്ടാക്കുകയോ സമാനമായ സമ്മര്‍ദ്ദം നേരിടാന്‍ നന്നായി തയ്യാറാക്കുകയോ ചെയ്യും. ഡോ.ജാസ്മിന്‍ പറഞ്ഞു.

ക്രൗണ്‍ ഗാള്‍ രോഗത്തിന് കാരണമാകുന്ന അഗ്രോബാക്ടീരിയം ട്യൂമിഫേഷിന്‍സ് സംക്രമിപ്പിച്ച് അറാബിഡോപ്‌സിസ് താലിയാന എന്ന സസ്യത്തിലാണ് പരീക്ഷണം നടത്തിയത്. ഇതിന്റെ മൂന്ന് തലമുറ  സന്തതി സസ്യങ്ങളെ പഠനത്തിന് വിധേയമാക്കി. സസ്യങ്ങള്‍ ബാക്ടീരിയ അണുബാധയ്ക്ക് വിധേയരായതിന്റെ ഓര്‍മ്മ പ്രദര്‍ശിപ്പിച്ചതായും ഈ വിവരങ്ങള്‍ രണ്ടാം തലമുറ സന്തതികളിലും കണ്ടെത്താനും പഠനത്തില്‍ സാധിച്ചു. ജനിതകമാറ്റം വരുത്തിയ (ജിഎം) വിളകള്‍ ഉല്‍പാദിപ്പിക്കുന്നതിനും അഗ്രോബാക്ടീരിയം ഉപയോഗിക്കുന്നുണ്ട്. സസ്യങ്ങളില്‍ അഗ്രോബാക്ടീരിയംഇന്‍ഡ്യൂസ്ഡ് മെമ്മറി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ പഠനമാണ് തങ്ങളുടേതെന്നും ഡോ. ജാസ്മിന്‍ പറഞ്ഞു.

സസ്യങ്ങളുടെ ഡിഫന്‍സ് ഡിഎന്‍എയില്‍ മറ്റ് ചില രോഗകാരികളായ ബാക്ടീരിയകള്‍ ഓര്‍മ്മ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇപ്പോഴത്തെ പഠനത്തില്‍ ബാക്ടീരിയ ബാധിച്ച മാതൃ സസ്യത്തിന്റെ അനുഭവം ജനിതക ഘടനയിലെ തകരാര്‍ പരിഹരിക്കുന്ന ഒന്നും രണ്ടും തലമുറയിലെ സസ്യങ്ങളിലെ ജീനിലാണ് കണ്ടെത്തിയത്. സമ്മര്‍ദ്ദാനുഭവങ്ങള്‍ മാതൃസസ്യത്തില്‍ ജനിതകമാറ്റങ്ങള്‍ക്ക് കാരണമാകുന്നുമില്ല. രോഗങ്ങള്‍, വരള്‍ച്ച, പട്ടിണി എന്നിവ കാരണമായുണ്ടാകുന്ന സമ്മര്‍ദ്ദാനുഭവങ്ങള്‍ ഡിഎന്‍എയില്‍ എപിജനെറ്റിക് അടയാളങ്ങള്‍ സൃഷ്ടിക്കും. സന്തതികളിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള നാന്ദിയായി ഇത് മാറുന്നു. പ്ലാന്റ് മോളിക്യുലാര്‍ ബയോളജി റിപ്പോര്‍ട്ടര്‍ എന്ന അന്തര്‍ദ്ദേശീയ ജേര്‍ണലില്‍ ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

  comment

  LATEST NEWS


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ


  ഇടതുപക്ഷം വര്‍ഗീയത പറഞ്ഞു വോട്ടുകള്‍ തേടി; തുറന്നടിച്ച് ഷിബു ബേബിജോണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.