×
login
വേനല്‍ ചൂട് കഠിനം: സോളാര്‍ പ്രദേശങ്ങളില്‍ തീ പടരുന്നത് പതിവായി, ആശങ്കയിൽ സമീപത്തെ പട്ടികവർഗ്ഗ കോളനിക്കാർ

സോളാര്‍ പ്രദേശം പല ബ്ലോക്കുകളായി തരം തിരിച്ചു വേര്‍പെടുത്തിയെങ്കിലും തീ പടര്‍ന്നാല്‍ വെള്ളമൊഴിച്ചു കെടുത്താനുള്ള സൗകര്യവും അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

കാഞ്ഞങ്ങാട്: അമ്പലത്തുകര വില്ലേജില്‍പെട്ട വെള്ളൂടയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംസ്ഥാനത്തെ ആദ്യ സോളാര്‍പാര്‍ക്കില്‍ വേനല്‍ കടുത്തതോടെ തീ പടരുന്നത് പതിവായി. ഏക്കര്‍ കണക്കിന് ചെങ്കല്‍ പ്രദേശമായ ഈ ഭാഗം മുഴുവന്‍ വീട് മേയാന്‍ ഉപയോഗിക്കുന്ന (മുളി) പുല്ലാണുള്ളത്. അതുകൊണ്ട് തന്നെ ചെറിയൊരു തീപ്പൊരി ഉണ്ടായാല്‍ പോലും തീ ആളിക്കത്തും. ഈ പുല്ല് മുറിച്ച് മാറ്റുന്നുണ്ടെങ്കിലും ഒരു ഭാഗത്ത് നിന്ന് തുടങ്ങി മറുഭാഗത്തേക്ക് എത്തുമ്പോഴേക്കും ആദ്യം മുറിച്ച ഭാഗത്ത് പിന്നെയും വളര്‍ന്നു വരുന്നു.  

സോളാര്‍പാര്‍ക്ക് വരുന്നതിന് മുന്നേ ഈ പ്രദേശത്തെ ജനങ്ങള്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചെങ്കിലും സോളാര്‍ പാര്‍ക്കിന് ചുക്കാന്‍ പിടിച്ച (സിഇഒ) അഗസ്റ്റിന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥന്‍ പട്ടിണി പാവങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തി കാണിച്ചതല്ലാതെ ഒരു കാര്യവും ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ സോളാര്‍ പ്രദേശം പല ബ്ലോക്കുകളായി തരം തിരിച്ചു വേര്‍പെടുത്തിയെങ്കിലും തീ പടര്‍ന്നാല്‍ വെള്ളമൊഴിച്ചു കെടുത്താനുള്ള സൗകര്യവും അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

തീ പടര്‍ന്നാല്‍ പേടിയോടെ കഴിയുകയാണ് ഈ പാര്‍ക്കിന് സമീപം താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരായിട്ടുള്ള കോളനി നിവാസികള്‍.

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.