×
login
കാസര്‍ഗോഡ് കൊവിഡ് ആശുപത്രി: മൂന്നാം വിദഗ്ധ സംഘം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും

ആലപ്പുഴ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ളതാണ് 26 അംഗ സംഘം.

തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കൊവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് ശേഷമാണ് ആലപ്പുഴയില്‍ നിന്നുള്ളവര്‍ എത്തുന്നത്.  

ആലപ്പുഴ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ളതാണ് 26 അംഗ സംഘം. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരായ ഡോ. സിയാദ് മുഹമ്മദ്, ഡോ. ബിപിന്‍ കെ. നായര്‍, ഡോ. ഹരി ശങ്കര്‍, ഡോ. ബ്രിജേഷ് സവിദന്‍, ഡോ. വീണ രാഘവന്‍, ഡോ. അര്ജുന്‍ സുരേഷ്, ഡോ. സ്‌കറിയ തോമസ്, ഡോ. അശോക് കുമാര്‍, ഡോ. സച്ചിന്‍ മാനുവല്‍, ഡോ. ഘാസ്‌നി പസില്‍, സ്റ്റാഫ് നഴ്‌സുമാരായ തസ്‌നീം, ചിത്ര, നൗഫല്‍, മഞ്ജു, സൂരജ്, മൃദുല, ഹാബിസ് മുഹമ്മദ്, പ്രീതു പി. ബാബു, അഖില്‍രാജ്, ക്രിസ്റ്റഫര്‍ മോഹന്‍രാജ്, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ അനില്‍കുമാര്‍, വില്‍സണ്‍, സുധീശന്‍, ഷണ്‍മുഖദാസ്, മോഹനന്‍ എന്നിവരാണ് സംഘത്തിലുള്ളത്.


കോട്ടയം മെഡിക്കല്‍ കോളേജിലെ 25 അംഗ സംഘം കാസര്‍ഗോഡ് കൊവിഡ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. ഈ സംഘത്തിന് പകരമായാണ് ആലപ്പുഴയിലെ സംഘം എത്തുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി പിന്‍സിപ്പല്‍ ഡോ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ എന്നിവര്‍ യാത്രയയപ്പില്‍ പങ്കെടുത്തു.  

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.