×
login
മിന്നും ജയം നേടിയ ഇരട്ടകള്‍ക്ക് സുമനസ്സുകളുടെ കൈത്താങ്ങ് വേണം

വീട്ടിലെ പ്രാരബ്ധങ്ങളെ മറികടന്ന് പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് വിജയം നേടിയ നാട്ടിലെ താരങ്ങളായ തെക്കേക്കരയിലെ അഭിഷേകിന്റെയും അഭിജിത്തിന്റെയും തുടര്‍പഠനത്തിനും നിത്യവൃത്തിക്കും സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയേതീരൂ. ഉദുമ ജിഎച്ച്എസ്എസിലെ പ്രഥമാധ്യാപകന്‍ ടി.വി.മധുസൂദനന്‍ പുരസ്‌കാരങ്ങളുമായി അവരുടെ വീട്ടിലെത്തി. സ്‌കൂളിലെ ഒരു അധ്യാപിക ധനസഹായവും നല്‍കി.

എ പ്ലസ് വിജയം നേടിയ ഇരട്ടകുട്ടികളെ ജിഎച്ച്എസ്എസ് ഉദുമയിലെ പ്രധാനധ്യാപകന്‍ അനുമോദിക്കുന്നു

പാലക്കുന്ന് (കാസര്‍കോട്): വീട്ടിലെ പ്രാരബ്ധങ്ങളെ മറികടന്ന് പത്താം ക്ലാസ് പരീക്ഷയില്‍  മുഴുവന്‍ എ പ്ലസ് വിജയം നേടിയ നാട്ടിലെ താരങ്ങളായ തെക്കേക്കരയിലെ അഭിഷേകിന്റെയും അഭിജിത്തിന്റെയും തുടര്‍പഠനത്തിനും നിത്യവൃത്തിക്കും സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയേതീരൂ. ഉദുമ ജിഎച്ച്എസ്എസിലെ പ്രഥമാധ്യാപകന്‍ ടി.വി.മധുസൂദനന്‍ പുരസ്‌കാരങ്ങളുമായി അവരുടെ വീട്ടിലെത്തി. സ്‌കൂളിലെ ഒരു അധ്യാപിക ധനസഹായവും നല്‍കി. പഞ്ചായത്ത് വക പണിതു നല്‍കിയ വീട്ടിലാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമ്മയോടൊപ്പം മിടുക്കരായ ഇരട്ടകള്‍ പത്താം ക്ലാസ് പരീക്ഷയില്‍  മുഴുവന്‍ എപ്ലസ് നേടി സ്‌കൂളിനും നാടിനും അഭിമാനമായത്.രോഗം ബാധിച്ച് ചികിത്സയിലായതിനാല്‍ ദിനേശ് ബീഡി കമ്പനിയിലെ ജോലിയില്‍ തുടരാനും പ്രയാസപ്പെടുകയാണ് അമ്മ ശീലാവതി. അച്ഛന്‍ വീടുമായുമുള്ള ബന്ധം ഉപേക്ഷിച്ച് വര്‍ഷങ്ങളായി. നാട്ടിലെ ക്ലബ് പ്രവര്‍ത്തകരുടെ കാരുണ്യത്തില്‍ പലപ്പോഴായി സഹായങ്ങള്‍ കിട്ടിയിരുന്നു വെന്ന് അമ്മ പറഞ്ഞു.  

ഉദാരമതിയുടെ സഹായം ലഭിച്ചില്ലെങ്കില്‍  മക്കളുടെ തുടര്‍ പഠനം പോലും സാധ്യമാകാത്ത അവസ്ഥയിലാണ് ഈ വീട്ടമ്മയെന്ന് പ്രഥമാധ്യപകന്‍ പറയുന്നു. അത്രയും ദയനീയമാണ് ആ വീട്ടിലെ സ്ഥിതി. സ്‌കൂളില്‍ നിന്ന് മുന്‍പ് സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നും സുമനസുകള്‍ ഈ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  comment

  LATEST NEWS


  നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


  പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


  മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


  സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


  സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


  മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.