×
login
റെയില്‍വെ സ്‌റ്റേഷന്‍ ഇന്‍സ്പക്ഷന്‍; പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ 10 അംഗ പിഎസി സംഘം നാളെ തിരുവനന്തപുരത്ത്

ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം റയില്‍വെ സ്‌റ്റേഷന്‍ പരിശോധിക്കുന്നു. യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും ഉദ്ദേശിച്ചാണ് സ്‌റ്റേഷന്‍ ഇന്‍സ്പക്ഷന്‍ നടത്തുന്നത്.

തിരുവനന്തപുരം: റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ 10 അംഗ പിഎസി സംഘം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നു. ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം റയില്‍വെ സ്‌റ്റേഷന്‍ പരിശോധിക്കുന്നു. യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും ഉദ്ദേശിച്ചാണ് സ്‌റ്റേഷന്‍ ഇന്‍സ്പക്ഷന്‍ നടത്തുന്നത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി ജനപ്രതിനിധികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും യാത്രക്കാരില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു വിശദ പദ്ധതി റിപ്പോര്‍ട് കേന്ദ്ര റെയില്‍വെ ബോര്‍ഡിന് സമര്‍പ്പിക്കും. നാല് ദിവസം നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷം നാളെ ഡിആര്‍എമ്മിന്റെ നേതൃത്വത്തില്‍ ഡിവിഷന്‍ തല ഉന്നത ഉദ്യോഗസ്ഥരുമായി പിഎസി സംഘം ചര്‍ച്ച നടത്തുന്നു.

ചെയര്‍മാനെ കൂടാതെ കമ്മിറ്റി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും റയില്‍വെ സ്‌റ്റേഷന്‍ ഇന്‍സ്പക്ഷനില്‍ പങ്കെടുക്കും. കഴിഞ്ഞ പതിനഞ്ചാം തിയതി ഗുരുവായൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ തുടങ്ങിയ ഇന്‍സ്പക്ഷന്‍ തൃശ്ശൂര്‍,എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട,കൊല്ലം ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ സന്ദര്‍ശനം ഇതിനകം പൂര്‍ത്തിയായി.

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.