login
2006 ല്‍ കോടിയേരിക്ക് 13.67 ലക്ഷം, മക്കള്‍ക്ക് വട്ടപൂജ്യം; ഇപ്പോള്‍ കോടികള്‍; എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പുറത്ത്

തെരഞ്ഞെടുപ്പില്‍ ആസ്തി വെളിപ്പെടുത്തുമ്പോള്‍ മക്കളുടെ പേരില്‍ വരുമാനമോ ആസ്തിയോ ഇല്ല എന്നാണ് രേഖപ്പെടുത്തിയത്. കോടിയേരിയുടെ കൈവശം 1500 രൂപ, തലശ്ശേരി എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ 31000 രൂപ, കൈരളിയുടെ മലയാളം കമ്മ്യൂണിക്കേഷനില്‍ 5000 രൂപയുടെ ഷെയര്‍ എന്നിവയും 2003 മോഡല്‍ കാറും അടക്കം 49,283 രൂപയാണ്.

തിരുവനന്തപുരം: മകന്റെ പേരില്‍ കോടികളുടെ കള്ളപ്പണ ഇടപാട് പുറത്തുവരുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ ആസ്തിയും ചര്‍ച്ചയാകുന്നു. 2006ല്‍ തലശ്ശേരി മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ആകെ ആസ്തി 13.67 ലക്ഷം മാത്രം. മക്കള്‍ക്ക് പ്രത്യേക വരുമാനവും ഇല്ല. പിന്നീടങ്ങോട്ട് ബിനീഷിന് മാത്രം കോടികളുടെ വരുമാനം ഉണ്ടായതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.

തെരഞ്ഞെടുപ്പില്‍ ആസ്തി വെളിപ്പെടുത്തുമ്പോള്‍ മക്കളുടെ പേരില്‍ വരുമാനമോ ആസ്തിയോ ഇല്ല എന്നാണ് രേഖപ്പെടുത്തിയത്. കോടിയേരിയുടെ കൈവശം 1500 രൂപ, തലശ്ശേരി എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ 31000 രൂപ, കൈരളിയുടെ മലയാളം കമ്മ്യൂണിക്കേഷനില്‍ 5000 രൂപയുടെ ഷെയര്‍ എന്നിവയും 2003 മോഡല്‍ കാറും അടക്കം 49,283 രൂപയാണ്. ഭാര്യയുടെ കൈയില്‍ 20000 രൂപയും തിരുവനന്തപുരം കൈതമുക്ക് എസ്ബിഐയില്‍ 66,000 രൂപ, മലയാളം കമ്മ്യൂണിക്കേഷനില്‍ 1000 രൂപഷെയര്‍, 193960 രൂപ വിലയുള്ള 120 ഗ്രാം സ്വര്‍ണം എന്നിവയാണ് കൈവശമുള്ളത്. സ്വത്ത് വകയായി കോടിയേരിക്ക് 5.5 ലക്ഷം വിലവരുന്ന ഭൂമിയും 92.5 സെന്റും മൂന്ന് ലക്ഷം വിലവരുന്ന കെട്ടിടവും ഉണ്ട്. ഭാര്യക്ക് 1.11 ലക്ഷം വിലവരുന്ന ഭൂമിയും 1.89 ലക്ഷം വിലവരുന്ന കെട്ടിടവും ഉണ്ട്. കോടിയേരിക്ക് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ 20166 രൂപയുടെ ലോണുണ്ട്. ഇതായിരുന്നു ആസ്തി വിവരം. മക്കള്‍ക്കാര്‍ക്കും വസ്തുവകകളോ മറ്റ് ആസ്തികളോ ഇല്ല.

എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലെ കണക്ക്

എന്നാല്‍ കോടിയേരി ആഭ്യന്തരമന്ത്രി ആയതോടെ സ്ഥിതി മാറിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ബിനീഷ് താമസിക്കുന്ന വീട് ലക്ഷങ്ങള്‍ കൊടുത്തുവാങ്ങി. 2008 മുതല്‍ 2013 വരെ മാത്രമാണ് ബിനീഷ് ദുബായ്‌യില്‍ ജോലി ചെയ്തത്. ആസമയം വന്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തി. അവിടെ ബാങ്കിനെ വഞ്ചിച്ചതിന് കേസുമുണ്ടായി. അതിനുശേഷം കോടികളുടെ ഇടപാടാണ് രണ്ട് ബാങ്കുകള്‍വഴി നടത്തിയത്. ഐഡിബിഐ ബാങ്കിലെ രണ്ടും എച്ച്ഡിഎഫ്‌സി ബാങ്കിലെ ഒരക്കൗണ്ടും വഴിയാണ് ബിനീഷ് കോടിയേരിയും മയക്കുമരുന്നുകേസിലെ അനൂപ് മുഹമ്മദും തമ്മില്‍ ഇടപാടുകള്‍ നടന്നത്. ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ച 5.17കോടി കൈമാറിയെന്നാണ് ഇഡി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനൊന്നും വ്യക്തമായ ഉറവിടം രേഖപ്പെടുത്താനായിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലുണ്ട്.  ഇവ കണ്ടെത്തുന്നതിനായി നിക്ഷേപ രസീതുകള്‍ ഹാജരാക്കാന്‍ ബാങ്കുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.  

മാത്രമല്ല ആദായ നികുതി വകുപ്പിന് നല്‍കിയ വിവരങ്ങളും പുറത്തു വിട്ടു. അതിലും വന്‍വെട്ടിപ്പാണ് നടത്തിയത്. ഈ പണമെല്ലാം എവിടെ നിന്നു എന്ന് വന്നതെന്ന ചോദ്യം കോടിയേരിയിലേക്കും നീളുകയാണ്.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.