×
login
റവൂരിലെ മജ് ലിസ് ഹോട്ടലി‍ല്‍ നിന്ന് കുഴിമന്തി‍യും അല്‍ഫാമും ഷവായി‍യും കഴിച്ചവര്‍ക്ക് കടുത്ത ഛര്‍ദിയെയും വയറിളക്കവും; 17 പേര്‍ ചികിത്സയില്‍

എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെ കടുത്ത ഛര്‍ദിയെയും വയറിളക്കവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ ചികിത്സയിലാണ്.

പറവൂര്‍: എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെ കടുത്ത ഛര്‍ദിയെയും വയറിളക്കവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ ചികിത്സയിലാണ്.  

പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഭക്ഷണം കഴിച്ച് അസുഖം ബാധിച്ചവര്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതരാവസഥയിലായ ഒരു യുവതിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. കൂടുതല്‍ പേര്‍ക്കു വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.

കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്‌നമില്ല. അതുകൊണ്ടു തന്നെ മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കിയത് എന്നാണ് സൂചന. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു. 

    comment

    LATEST NEWS


    ഇസ്ലാം പതാക ദല്‍ഹിയില്‍ ഉയര്‍ത്തും: ബംഗ്ലാദേശിലെ മൗലാനയുടെ വീഡിയോ വൈറല്‍


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.