×
login
മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ തല്ലിച്ചതച്ചു; മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം കണ്ടാണ് മര്‍ദ്ദിച്ചതെന്ന് പ്രതികള്‍

ചെരുപ്പ്, വടി എന്നിവ ഉപയോഗിച്ചാണ് 17 കാരനെ മൂന്ന് പേരും മര്‍ദ്ദിച്ചത്.

പാലക്കാട്: മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 വയസുള്ള പട്ടികജാതിക്കാരനായ കൗമാരക്കാരനെ  കെട്ടിയിട്ട് മര്‍ദ്ദിച്ചു. പാലക്കാട് എരുത്തേമ്പതിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.  

ദമ്പതികളും മകനും  ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. പണവും മാമ്പഴവും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം കണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്.  ചെരുപ്പ്, വടി എന്നിവ ഉപയോഗിച്ചാണ് 17 കാരനെ മൂന്ന് പേരും മര്‍ദ്ദിച്ചത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കി.  


ഞായറാഴ്ച എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ ഇതിന് സമാന രീതിയില്‍ 16കാരന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്. അമ്മയുടെ ആണ്‍ സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്തതിനാണ്  കമ്പികൊണ്ടും കത്രിക കൊണ്ടും അമ്മയും മുത്തശിയും പരിക്കേല്‍പിച്ചത്. സംഭവത്തില്‍ അമ്മയെയും അമ്മൂമ്മയേയും അമ്മയുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

കളമശ്ശേരി വിടാക്കുഴ രണ്ട് സെന്റ് കോളനിക്ക് സമീപം താമസിക്കുന്ന രാജേശ്വരി, അമ്മ വലര്‍മതി എന്നിവരാണ് കുട്ടിയെ  കമ്പി വടികൊണ്ട് തല്ലിച്ചതച്ചത്.രാജേശ്വരിയും സുഹൃത്ത് രാജേഷും രാത്രി വീട്ടില്‍  പതിവായി മദ്യപിക്കുന്നത്  മകന്‍ ചോദ്യം ചെയ്തതോടെ വാക്കേറ്റവും തല്ലുമുണ്ടാവുകയായിരുന്നു.കുട്ടിയുടെ ഒരുകൈ തല്ലിയൊടിച്ചു. സംഭവത്തില്‍ രാജേശ്വരി, മുത്തശ്ശി വലര്‍മതി, രാജേശ്വരിയുടെ സുഹൃത്ത് സനീഷ് എന്നിവരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.