×
login
മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ കള്ളനെന്ന് തെറ്റിദ്ധരിച്ച് അച്ഛന്‍ കുത്തിക്കൊന്നു

പോലീസ് സ്റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലു ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ പോലീസെത്തി അനീഷിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം : മകളെ കാണാനെത്തിയ സുഹൃത്തിനെ കള്ളനെന്ന് തെറ്റിദ്ധരിച്ച് അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്.  

പുലര്‍ച്ചെ 4 മണിക്കായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലു പേട്ട പോലീസില്‍ കീഴടങ്ങി. പേട്ടയിലെ ചായക്കുടി ലൈനില്‍ ഈഡന്‍ എന്ന വീട്ടില്‍ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. പുലര്‍ച്ചെ വീടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണര്‍ന്നത്. അനീഷിനെ കണ്ടതോടെ കള്ളനെന്ന് കരുതി ലാലു കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.


ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലു ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ പോലീസെത്തി അനീഷിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

വീടിന്റെ രണ്ടാമത്തെ നിലയിലാണ് സംഭവം നടന്നത്. ലാലുവിന്റെ കുടുംബത്തെ അന്വേഷണ വിധേയമായി പോലീസ് വീട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

  comment

  LATEST NEWS


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.