×
login
ബംഗ്ലാദേശില്‍ ദുര്‍ഗ്ഗാപൂജ‍യ്ക്കിടെ അക്രമം തുടരുന്നു: ഇസ്ലാമിക തീവ്രവാദികള്‍ രണ്ട് ഹിന്ദുക്കളെ കൊന്നു; ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം തുടരുന്നു

ബംഗ്ലാദേശിൽ ദുര്‍ഗ്ഗാപൂജാ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ഒരു ഹിന്ദുക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് അംഗമുള്‍പ്പെടെ രണ്ട് ഹിന്ദു യുവാക്കൾ കൂടി കൊല്ലപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ 22 ജില്ലകളില്‍ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിനെ (ബിജിബി) നിയോഗിച്ചു. ദുര്‍ഗ്ഗാപൂഡ ഉല്‍സവങ്ങളോടനുബന്ധിച്ച ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണിത്.

ധാക്ക: ബംഗ്ലാദേശിൽ ദുര്‍ഗ്ഗാപൂജാ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ഒരു ഹിന്ദുക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് അംഗമുള്‍പ്പെടെ രണ്ട് ഹിന്ദു യുവാക്കൾ കൂടി കൊല്ലപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ 22 ജില്ലകളില്‍ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിനെ (ബിജിബി) നിയോഗിച്ചു. ദുര്‍ഗ്ഗാപൂഡ ഉല്‍സവങ്ങളോടനുബന്ധിച്ച ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണിത്.  

മതമൗലീകവാദികളുടെ ദിവസങ്ങളായി തുടരുന്ന ആക്രമണത്തിൽ ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.  

രണ്ട് ദിവസം മുന്‍പ് ഹജിഗഞ്ചിൽ ക്ഷേത്രം ആക്രമിക്കാനെത്തിയ 500ഓളം പേർക്കെതിരെ നടന്ന പോലീസ് വെടിവെയ്പില്‍ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് ബുധനാഴ്ചയാണ് ആക്രമണം തുടങ്ങിയത്. കുമില്ലയില്‍  ദുർഗാപൂജയോടനുബന്ധിച്ച് ദേവിയുടെ കാല്‍മുട്ടുകളില്‍ ഖുറാന്‍ വെച്ചതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മതമൗലികവാദികൾ ആക്രമണത്തിന് ആഹ്വാനമിട്ടത്.  

നവ്ഖാലി, ചന്ദ്പൂര്‍, കോക്‌സ് ബസാര്‍, ചത്തോഗ്രാം, ചപൈനവാബ്ഗഞ്ച്, പബ്‌ന, മൗലവിബസാര്‍, കുരിഗ്രാം ഉളഞ്‌പ്പെടെ 12ഓളം ജില്ലകളില്‍ ഹിന്ദു വിരുദ്ധ അക്രമം വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.  


ബെഗുംഗഞ്ച് നഗരത്തിന്‍റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ദുർഗാപൂജയുടെ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച  ആക്രമണം ഉണ്ടായത്. ഇരുന്നൂറിലധികം പേർ ചേർന്ന് ക്ഷേത്രം ആക്രമിച്ചു.  

ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന കുളത്തിന് അടുത്ത് നിന്നും ഒരു ഹിന്ദു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് മേധാവ് ഷാ ഇമ്രാൻ അറിയിച്ചു. ഇതിന് മുമ്പ് വെള്ളിയാഴ്ച ക്ഷേത്ര കമ്മിറ്റിയിലെ എക്‌സിക്യൂട്ടീവ് അംഗത്തെ പ്രതിഷേധിച്ചെത്തിയ അക്രമികൾ അടിച്ച് കൊലപ്പെടുത്തിയതായും ഷാ ഇമ്രാൻ പറഞ്ഞു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ വെറും പത്ത് ശതമാനം മാത്രമാണ് ഇവിടുത്തെ ഹിന്ദുക്കള്‍.  

എൺപതോളം ക്ഷേത്രങ്ങൾക്ക് സമീപം സംഘർഷം നടന്നതായാണ് റിപ്പോർട്ട്. ഈയാഴ്ച മാത്രം രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കെതിരെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.  സ്ഥിതി ശാന്തമാക്കാന്‍ ഹിന്ദുമത മേലാധ്യക്ഷന്മാരുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചര്‍ച്ച നടത്തുകയും  അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. 'കുമില്ലയിലെ സംഭവം (വിവാദ വീഡിയോ) വിശദമായി പരിശോധിക്കും. ആരെയും വെറുതെ വിടില്ല. ഏത് മതത്തില്‍പ്പെട്ടവരാണ് എന്ന് നോക്കില്ല. അവരെ വേട്ടയാടി ശിക്ഷിക്കും,' ഷേഖ് ഹസീന പറഞ്ഞു.  

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.