×
login
കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ‍ഡേറ്റയുടെ ഭാഗമായി

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വളര്‍ച്ച മുരടിപ്പ് തോതില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിഹാറിലാണ്. ഇവിടെ വളര്‍ച്ചാ മുരടിപ്പ് 42.9 ശതമാനമാണ്.

ന്യൂദല്‍ഹി: കേരളത്തില്‍ അഞ്ചുവയസിന് താഴെയുള്ള കുട്ടികളില്‍ 23.4 ശതമാനം കുട്ടികള്‍ക്കും വളര്‍ച്ചാ മുരടിപ്പുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന കാര്യമന്ത്രി സ്മൃതി ഇറാനി. ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വളര്‍ച്ച മുരടിപ്പ് തോതില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബിഹാറിലാണ്. ഇവിടെ വളര്‍ച്ചാ മുരടിപ്പ് 42.9 ശതമാനമാണ്. ഏറ്റവും കുറവ് പോണ്ടിച്ചേരിയാണ്, 20 ശതമാനം. ഇതേ പ്രായക്കാരില്‍ നടത്തിയ പഠനത്തില്‍ ഭാരക്കുറവില്‍ കൂടുതല്‍ ബിഹാറിലാണ്, 41 ശതമാനം. കുറവ് മിസോറാമിലുമാണ്, 12.7 ശതമാനം.

പോഷകാഹാകാരക്കുറവില്‍ 15 വയസ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഝാര്‍ഖണ്ഡ് ആണ് മുന്നില്‍. ഇവിടെ 26.2 ശതമാനം സ്ത്രീകളില്‍ പോഷകാഹാകാരക്കുറവുണ്ട്. ഏറ്റവും കുറവ് ലഡാക്കിലാണ്. ഇവിടെ 4.2 ശതമാനം സ്ത്രീകള്‍ക്കാണ് പോഷകാഹാരകുറവുള്ളത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.