വടക്കുംനാഥ ക്ഷേത്ര വളപ്പില്‍ വെടിക്കെട്ട് നടക്കാനിരിക്കെ ചൈനീസ് അമിട്ടുകൾ പൊട്ടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിലായി. പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡ്ഡിന് സമീപമാണ് ഇവർ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്.മൂന്ന് പേരും കോട്ടയം സ്വദേശികളാണ്.
തൃശ്ശൂർ:: വടക്കുംനാഥ ക്ഷേത്ര വളപ്പില്‍ വെടിക്കെട്ട് നടക്കാനിരിക്കെ ചൈനീസ് അമിട്ടുകൾ പൊട്ടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിലായി. പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡ്ഡിന് സമീപമാണ് ഇവർ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്.ഇതില്‍ രണ്ടു പേര് കോട്ടയം സ്വദേശികളും ഒരാള്‍ തൃശൂര്‍ സ്വദേശിയുമാണ്.
വെള്ളിയാഴ്ച വൈകീട്ട് ഒരു പരിശോധന നടത്തത്തിനിടയില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വി.കെ. രാജു ആണ് ഈ യുവാക്കളെ കണ്ടെത്തിയത്. അവര്‍ ചെറിയ പടക്കങ്ങള്‍ പൊട്ടിക്കുകയായിരുന്നു. ഉടനെ ഇദ്ദേഹം കൂടുതല്‍ പൊലീസുകാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വലിയൊരു അപകടമാണ് ഒഴിവായതെന്ന് പറയുന്നു.
കോട്ടയം സ്വദേശികളായ അജി, ഷിജാബ്, തൃശൂര്‍ സ്വദേശി നവീന്‍ എന്നിവരാണ് കാറില്‍ ചൈനീസ് അമിട്ടുമായി എത്തുകയായിരുന്നു. ഇതില്‍ നവീന്‍ ഒരു വെടിക്കെട്ട് ഡീലര്‍ ആണ്. മൂവരും മദ്യലഹരിയിൽ ആയിരുന്നുു. വലിയൊരു അട്ടിമറി നടത്താനാണോ യുവാക്കള്‍ ശ്രമിച്ചത് എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.
അമിട്ടിന് തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടിച്ചത്. അമിട്ടിന് പുറമെ കമ്പിത്തിരിയും പിടിച്ചെടുത്തിട്ടുണ്ട്.
മഴ കാരണം വെടിക്കെട്ട് മാറ്റിവെച്ചതിലുള്ള അമർഷമാണ് ചെെനീസ് അമിട്ടുകൾ പൊട്ടിക്കാൻ കാരണമായതെന്നാണ് യുവാക്കളുടെ വിശദീകരണം. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ