×
login
സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ച 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആരും വിദേശയാത്ര നടത്തിയിട്ടില്ല

വരുന്ന രണ്ടാഴച്ചയ്ക്കുള്ളില്‍ ഒമിക്രോണ്‍ കേസുകള്‍ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് :  കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ച 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കോവിഡ് പോസിറ്റീവായി എത്തിയ 51 പേരെ എസ്ജിടിഎഫ് സ്‌ക്രീനിംഗ് ടെസ്റ്റിന് വിധേയമാക്കിയതില്‍ 38 പേരുടെ റിസല്‍ട്ടാണ് പോസിറ്റീവായത്. സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടായെന്ന സൂചന നല്‍കുന്നതാണ് പരിശോധനാ ഫലം.

ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം ഉണ്ടായെന്നാണ് കണക്കുകള്‍ ചൂണ്ടി ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വരുന്ന രണ്ടാഴച്ചയ്ക്കുള്ളില്‍ ഒമിക്രോണ്‍ കേസുകള്‍ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  


കൂടാതെ കോവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും മുകളില്‍ പോവാനും ടിപിആര്‍ 50 ശതമാനത്തിന് മുകളിലെത്താനുമുള്ള സാധ്യതയുണ്ട്. കോവിഡ് പോസിറ്റീവായി വരുന്നവരില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തി ഒമിക്രോണ്‍ ബാധിതരുണ്ടോയെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വലിയ തോതില്‍ വ്യാപനം ഉണ്ടാവുമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.  

കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ഒമിക്രോണ്‍ ഭീതിയും നിലനില്‍ക്കുന്നതിനാല്‍ കര്‍ണ്ണാടകയും തമിഴനാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാത പിന്തുടര്‍ന്ന് സംസ്ഥാനത്തേയും നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കേണ്ട സ്ഥിതിയിലേക്കാണ് ഇപ്പോള്‍ കേരളവും നീങ്ങിക്കൊണ്ടിരിക്കുന്നത്.

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.