login
സത്യപ്രതിജ്ഞയ്ക്ക് 500 പേര്‍; വലിയ സംഖ്യയല്ലല്ലോ എന്ന് പിണറായി; ലോക്ഡൗണ്‍‍ ലംഘനത്തിന് ജനങ്ങളെ ഏത്തമിടീക്കുന്ന പടവുമായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകള്‍ ട്രിപ്പിള്‍ ലോക് ഡൗണില്‍ വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാച്ചടങ്ങ് 'ഗംഭീര'മാക്കാനുള്ള പിണറായി വിജയന്‍റെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം.

ലോക്ഡൗണ്‍ നിയമം ലംഘിച്ചതിന് ജനങ്ങളെ ഏത്തമിടീക്കുന്ന എസ്പി യതീഷ്ചന്ദ്ര

തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകള്‍ ട്രിപ്പിള്‍ ലോക് ഡൗണില്‍ വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാച്ചടങ്ങ് 'ഗംഭീര'മാക്കാനുള്ള പിണറായി വിജയന്‍റെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം. 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ 500 പേരെ ഇത്തരമൊരു കാര്യത്തിന് പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വാദം.

ജനങ്ങളെ ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചതിന് ഏത്തമിടീക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പലരും പിണറായിയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നത്. ജനാധിപത്യം പാവങ്ങള്‍ക്കും അധികാരമുള്ളവനും രണ്ടാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് വിമര്‍ശകര്‍.  

'വി ദ പീപ്പിള്‍' എന്ന പേരില്‍ പിണറായിയുടെ ജനാധിപത്യത്തെ കളിയാക്കുകയാണ് പ്രമോദ് പുഴങ്കര.  

Facebook Post: https://www.facebook.com/pramod.puzhankara/posts/4670601082967050

"ഒഴിവുകഴിവുകൾ എത്രവേണമെങ്കിലും കണ്ടുപിടിക്കാം; അതിനൊന്നും ഒരു പ്രയാസവുമില്ല. പക്ഷെ നാട്ടിലെ എല്ലാ നിയമങ്ങളിൽനിന്നും ഒഴിവുവാങ്ങി ഒരു മന്ത്രിസഭ അധികാരമേൽക്കുന്നതിന്‍റെ അഭംഗി ബന്ധപ്പെട്ടവർ മനസിലാക്കണം. സെൻട്രൽ സ്റേഡിയത്തിൽവച്ച് സത്യപ്രതിജ്ഞ നടത്താനുള്ള പരിപാടി ഉപേക്ഷിക്കണം.

അത്യാവശ്യം ഉള്ളവർ മാത്രം പങ്കെടുക്കുന്ന ചടങ്ങായി രാജ്ഭവനിൽവച്ചുതന്നെ നടത്താം. അങ്ങിനെയെങ്കിൽ പന്തൽ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അനാമത്തു പണികൾ ഒഴിവാക്കാം. ഓൺലൈനായിട്ടു നടത്തുക എന്നതായിരിക്കും ഏറ്റവും മികച്ച കാര്യം. അത് വിപ്ലവകരമായ ഒരു പുതിയ തുടക്കമാകും; സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽപ്പോലും അത് സുഖകരമായ ഒരു പാരസ്പര്യം സൃഷ്ടിക്കും.    പുതിയ തുടക്കങ്ങൾ ഏറെ ആവശ്യമുണ്ട്; അപ്പോൾ ഒഴിവുവാങ്ങി പഴയതിനു പിന്നാലെ പോകുന്നത് . ശരിയായ സന്ദേശമായിരിക്കില്ല നൽകുന്നത്," ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ പത്രപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ് കുറിയ്ക്കുന്നു.  

വെര്‍ച്വല്‍ സത്യപ്രതിജ്ഞ മതിയെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നിര്‍ദേശവും പിണറായി തള്ളിയിരുന്നു. മെയ് 20ന് ഉച്ചതിരിഞ്ഞ് 3.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.