×
login
കണ്ണൂരിൽ മയോണൈസ് ‍ചേർത്ത് പൊറോട്ടയും ചിക്കനും കഴിച്ച് 7 കുട്ടികൾ ആശുപത്രിയിൽ

വീണ്ടും വില്ലനായി മയോണൈസ്. പൊറോട്ടയും ചിക്കനും മയോണൈസ് ചേർത്ത് കഴിച്ച് ഏഴ് കുട്ടികൾ ആശുപത്രിയിലായി. കണ്ണൂർ ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കണ്ണൂർ: വീണ്ടും വില്ലനായി മയോണൈസ്.   പൊറോട്ടയും ചിക്കനും മയോണൈസ് ചേർത്ത് കഴിച്ച് ഏഴ് കുട്ടികൾ ആശുപത്രിയിലായി. കണ്ണൂർ ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പൊറോട്ടയും ചിക്കനും മയോണൈസ് ചേർത്ത് കഴിച്ചതാണ് കുട്ടികൾ. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം പങ്കിട്ട് കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.  പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ നില ഗുരതരമല്ല.  

കഴിഞ്ഞ ആഴ്ചയില്‍ മയോണൈസ് ചേര്‍ത്ത് അല്‍ഫാം കഴിച്ച് നിരവധി പേരാണ് ആശുപത്രിയിലായത്. ഇതോടെ മയോണൈസിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് ശേഷമാണ് പച്ചമുട്ട ചേര്‍ത്ത മയോണൈസ് പാടില്ലെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചത് 

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.