×
login
പോപ്പുലര്‍ ഫ്രണ്ട്‍‍ ‍ഹര്‍ത്താലില്‍ 70 ബസുകള്‍ തകര്‍ത്തു നഷ്ടം 45 ലക്ഷം സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് 70 കെഎസ് ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്ഹര്‍ത്താലില്‍ സംസ്ഥാനത്ത് 70 കെഎസ് ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.  

സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചു.  കെഎസ് ആ്ര്‍ടിസിയെ തൊട്ടുകളിച്ചാല്‍ പൊള്ളുമെന്ന കാലം വന്നാലേ ഇതെല്ലാം നില്‍ക്കൂ എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതുവരെ കല്ലെറിയല്‍ ഉണ്ടാകും.  

കേരളത്തിലെ ഭരണസംവിധാനത്തോട് ഭയമില്ലാത്തതിനാലാണ് ഇത്തരം നശീകരണ പ്രവണതയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.