മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിലെ സിനിമ താരങ്ങൾ. യൗവ്വനത്തിന്റെ പര്യായപദമായി മാറിയ താരത്തിന്റെ യൗവ്വനത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വ്യത്യസ്തമായ കുറിപ്പായിരുന്നു നടന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
കൊച്ചി: മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിലെ സിനിമ താരങ്ങൾ. യൗവ്വനത്തിന്റെ പര്യായപദമായി മാറിയ താരത്തിന്റെ യൗവ്വനത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വ്യത്യസ്തമായ കുറിപ്പായിരുന്നു നടന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
“യൗവ്വനം വളർന്നു കൊണ്ടേയിരിക്കട്ടെ...വാഴ്ക വളമുടൻ!” പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരും ചേര്‍ന്നുള്ള ഒരു ചിത്രവും സുരേഷ് ഗോപി കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നു.
പിറന്നാള്‍ ആശംസയായി തന്റെ വീഡിയോ തന്നെയാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതമാണെന്നാണ് മോഹൻലാൽ വീഡിയോയില്‍ പറഞ്ഞത്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യോഷ്ഠ തുല്യമായ കരുതൽ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണൽ ജീവിതത്തിലേയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് തന്റെ ജീവിതത്തിൽ മമ്മൂട്ടിയെന്നും മോഹൻലാൽ പറഞ്ഞു.
തന്റെ പക്കല്‍ മമ്മൂട്ടിയുടെ നല്ല ചിത്രമില്ലെന്ന ക്ഷമാപണത്തോടെയാണ് പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. മമ്മൂട്ടിയോടൊപ്പം ബിരിയാണിയും കട്ടന്‍ചായയും പങ്കുവെച്ച ഒരു വൈകുന്നേരത്തെ ചിത്രമാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. താങ്കള്‍ എന്റെ ജീവിതത്തിലെത്രത്തോളമാണെന്ന് താങ്കള്ക്കറിയില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.
യുവതാരങ്ങളായ പൃഥ്വിരാജ്,നിവിൻ പൊളി,ടോവിനോ തോമസ്, ആസിഫ് അലി,ജയസൂര്യ,ദിലീപ് തുടങ്ങിയ താരങ്ങൾ ആശംസകളുമായി എത്തി. 'ഒന്നിച്ചായിരിക്കാന്‍ കഴിയുന്നതിനാല്‍ തന്നെ ഏറ്റവും ഭാഗ്യം ചെയ്ത കുടുംബമാണ് ഞങ്ങള്‍. ചുറ്റുമുള്ള ലോകം വാപ്പിയെ ആഘോഷിക്കുന്നത് കാണുമ്പോഴെല്ലാം അതെനിക്ക് ഓര്‍മ്മ വരും. പിറന്നാളുകളിലേറ്റവും മനോഹരമാകട്ടെ ഇത്. പതിവുപോലെ പ്രായം പിന്തിരിഞ്ഞ് നടക്കട്ടെ,' മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് കുറിച്ചു.
സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രിയങ്കരനാണ് ‘മമ്മൂക്ക’ എന്ന് മഞ്ജു വാര്യർ. സിനിമയെ കുറിച്ച് പറയുമ്പോൾ പറയുന്ന ആദ്യ രണ്ടു പേരുകളിൽ ഒന്നാണ് മമ്മുക്കയുടേതെന്നും മഞ്ജു വാര്യർ.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ