×
login
തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത് ക്രൂരമായി; റഹീമിനെതിരായ കേസ് പിന്‍വലിക്കരുത്; വിജയലക്ഷ്മി ടീച്ചറുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ചു

സര്‍ക്കാരിന്റെ കേസ് പിന്‍വലിക്കല്‍ ഹര്‍ജിയുടെ നിലനില്‍പ്പും നിയമ സാധുതയും സെപ്റ്റംബര്‍ 17 ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. ഇരയെ കേള്‍ക്കാതെ കേസ് പിന്‍വലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിയിരുന്നു.

തിരുവനന്തപുരം:  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പ്രതിയായ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് കടിഞ്ഞാണ്‍ ഇട്ട് വാദിയും കോടതിയും, കേരള സര്‍വ്വകലാശാല സ്റ്റുഡന്‍സ് ഡയറക്ടറും പ്രൊഫസറുമായ ഡോ.വിജയ ലക്ഷ്മിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് വാദി തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ചു.

2017 മാര്‍ച്ച് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്സിറ്റി കലോല്‍സവ സമയത്ത് റഹീം ഉള്‍പ്പടെയുള്ള പ്രതികള്‍ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് സ്റ്റുഡന്‍സ് ഡയറക്ടറായ വിജയലക്ഷ്മിയെ സമീപിച്ചു. എന്നാല്‍ യൂണിവേഴ്‌സിറ്റി ചട്ട പ്രകാരം മുന്‍പ് ഫണ്ടില്‍ നിന്നും നല്‍കിയ തുകയുടെ ചിലവഴിക്കല്‍ രേഖകളായ ബില്ലുകള്‍ അടക്കമുള്ള പത്രിക ഹാജരാക്കിയാല്‍ മാത്രമേ ബാക്കി തുക അനുവദിക്കാന്‍ പാടുള്ളുവെന്ന് അവര്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുനൂറോളം വിദ്യാര്‍ത്ഥികളെ ഒപ്പം കൂട്ടി റഹീമിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് അവരെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. മൂത്രമൊഴിക്കാന്‍ പോലും തന്നെ അനുവദിച്ചില്ലെന്ന് അന്ന് ടീച്ചര്‍ വെളിപ്പെടുത്തിയിരുന്നു.  

അദ്ധ്യാപികയെ തെറി വിളിക്കുകയും കസേരയില്‍ നിന്ന് എണീക്കാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ച് മുടിയില്‍ പിടിച്ചു വലിക്കുകയും ഓരോ മുടിയിഴകളായി പിഴുതെടുക്കുകയും എസ്എഫ്‌ഐക്കാര്‍  പേന കൊണ്ട് കുത്തുകയും ടോയ്ലറ്റില്‍ പോകാന്‍ അനുവദിക്കാതെയും കുടിവെള്ളം പോലും നല്‍കാതെയും മൂന്നു മണിക്കൂറുകള്‍ മാനസികമായും ശാരീരികമായൂം പീഡിപ്പിക്കുകയും ചെയ്തു. ഇനി ജോലിക്ക് വന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്എഫ്ഐക്കാരുടെ ഭീഷണി ഭയന്ന് പ്രാണഭയത്താല്‍ വിജയലക്ഷ്മി തുടര്‍ന്ന് കുറച്ചു ദിവസം ജോലിക്ക് ഹാജരായില്ല. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ഉന്നത സമ്മര്‍ദം മൂലം പോലീസ് കേസെടുക്കാന്‍ തയ്യാറായതുമില്ല.

കേസെടുക്കാതിരിക്കാന്‍ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുള്ള സ്വാധീനവുമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. പൊലീസില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ അദ്ധ്യാപിക മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. ഒടുവില്‍ ഗവര്‍ണ്ണറെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസ് തയ്യാറായത്. എന്നാല്‍ എഫ് ഐ ആറില്‍ വെള്ളം ചേര്‍ത്ത് സുപ്രധാന വകുപ്പുകള്‍ ഒഴിവാക്കി പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകളിട്ട് നാമ മാത്രമായി ഒരു കേസ് എടുക്കുകയായിരുന്നു. സത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്നതിന് ചുമത്തേണ്ട ജാമ്യമില്ലാ വകുപ്പായ ഐപിസി 354 ബോധപൂര്‍വ്വം കന്റോണ്‍മെന്റ് പൊലീസ് എഫ് ഐ ആറിലും കുറ്റപത്രത്തിലും ഒഴിവാക്കി.


സര്‍ക്കാരിന്റെ കേസ് പിന്‍വലിക്കല്‍ ഹര്‍ജിയുടെ നിലനില്‍പ്പും നിയമ സാധുതയും സെപ്റ്റംബര്‍ 17 ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. ഇരയെ കേള്‍ക്കാതെ കേസ് പിന്‍വലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിയിരുന്നു. ഇരയുടെ ഭാഗം കേള്‍ക്കാതെ സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഹര്‍ജിയില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറോട് വ്യക്തമാക്കി. രഹസ്യമായി കേസ് പിന്‍വലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതി ഇരയുടെ ഭാഗം കേള്‍ക്കാനായി പ്രൊഫസര്‍ക്ക് നോട്ടീസയച്ചത്. ഇതിനെ തുടര്‍ന്നാണ് ഡോ. വിജയലക്ഷ്മി തടസ ഹര്‍ജി ഫയല്‍ ചെയ്തതും അതു ഫയലില്‍ സ്വീകരിച്ചതും.  

 

 

 

  comment

  LATEST NEWS


  കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


  പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


  ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


  മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


  നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.