×
login
നിയമസഭാ മന്ദിരത്തിലെ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ എംഎൽഎമാരെക്കെതിരെ കേസെടുത്തു, പ്രതിപക്ഷം‍ ശ്രമിച്ചത് കലാപശ്രമത്തിനെന്ന്

അനൂപ് ജേക്കബ്, പികെ ബഷീര്‍, ഉമ തോമസ്, കെ.കെ രമ, റോജി എം ജോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ കയ്യാങ്കളിയിൽ അഞ്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു. അനൂപ് ജേക്കബ്, പികെ ബഷീര്‍, ഉമ തോമസ്, കെ.കെ രമ, റോജി എം ജോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കലാപശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സനീഷ് കുമാര്‍ ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭരണപക്ഷ എംഎല്‍എമാരായ സച്ചിന്‍ ദേവ്, എച്ച് സലാം എന്നിവര്‍ക്കെതിരെയും ഡെപ്യൂട്ടി ചീഫ് മാര്‍ഷലിനെതിരെയും, കണ്ടാലറിയാവുന്ന മറ്റ് വാച്ച് ആൻ്റ് വാർഡുമാർ എന്നിവരെക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് രണ്ടു കേസും രജിസ്റ്റര്‍ ചെയ്തത്.  

സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎ മാരെ കയ്യേറ്റം ചെയ്തെന്നാണ് സനീഷിൻ്റെ പരാതി. 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.