×
login
"ഞാന്‍ വിശ്വസിച്ച പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ല"- സിപിഎംകാരനായ കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍

ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ലെന്നും അഴിമതികളും ക്രമക്കേടുകളും കണ്ട് മനംമടുത്തെന്നും സിപിഎം കാരനായ കരുവന്നൂര്‍ ബാങ്കിലെ പേര് വെളുപ്പെടുത്താത്ത മുന്‍ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍.

തൃശൂര്‍: ഞാന്‍ വിശ്വസിച്ച, എന്നെ വളര്‍ത്തിയ പ്രസ്ഥാനം ഇതായിരുന്നില്ല, ഇനി ഒന്നിനുമില്ലെന്നും അഴിമതികളും ക്രമക്കേടുകളും കണ്ട് മനംമടുത്തെന്നും സിപിഎം കാരനായ കരുവന്നൂര്‍ ബാങ്കിലെ പേര് വെളുപ്പെടുത്താത്ത മുന്‍ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍.  

ഒരേ ആധാരം തന്നെ വീണ്ടും വീണ്ടും മുന്നിലെത്താന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചു നോക്കിയത്. ഈ ആധാരത്തിന്‍റെ യഥാര്‍ത്ഥ ഭൂവുടമയെ എനിക്കാറിയാം. ഈ ഭൂമിയുടെ ആധാരം വെച്ച് 12 പേരാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്നും ലോണെടുത്തത്. ഇത് സഹപ്രവര്‍ത്തകനോട് പറഞ്ഞപ്പോള്‍ 'എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത്. നമുക്ക് സ്വന്തം കാര്യങ്ങള്‍ നോക്കിയാല്‍ പോരേ' എന്നായിരുന്നു മറുചോദ്യം.  

സെക്രട്ടറിയുടെ ഒപ്പില്ലാതെ പോലും വായ്പ അപേക്ഷകള്‍ വന്നു. ചില ലോണപേക്ഷകള്‍ ബാങ്കിന്‍റെ പരിധിക്ക് പുറത്ത് നിന്നാണ് എത്തിയത്. സ്ഥിരവരുമാനമില്ലാത്ത ഷെയര്‍ ഹോള്‍ഡര്‍മാര്‍ വരെ ഇത്തരത്തില്‍ ലോണെടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.  

2018ഓടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. ഇതിനിടെ വായ്പയ്ക്കായി പ്രത്യേകം വിഭാഗം തന്നെ ആരംഭിച്ചു. പ്രത്യേകം ജീവനക്കാരെ നിയമിച്ചു. വായ്പകളുമായി ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങള്‍ മറച്ചുവെക്കാനായിരുന്നു ഇത്. വായ്പാരേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ തുടങ്ങി. അതിന്‍റെ താക്കോല്‍ ഒരാള്‍ തന്നെ സൂക്ഷിച്ചു. ചിലര്‍ എതിര്‍പ്പുമായി വന്ന് ബാങ്കില്‍ നിന്നും രാജിവെച്ച് പുറത്ത് പോകാനും തുടങ്ങി. താനും ഇക്കൂട്ടത്തില്‍ ബാങ്കില്‍ നിന്നും പുറത്തുപോയി.ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത് 1600ഓളം വ്യാജവായ്പകളുടെ രേഖകളാണ്. ഇതില്‍ 50ല്‍പരം വായ്പകള്‍ രണ്ടാളുടെ പേരില്‍ മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്.  

പിടിക്കപ്പെട്ടാലും ഗുരുതരമായ ശിക്ഷലഭിക്കില്ലെന്നതും ശിക്ഷാനടപടികളിലേക്ക് പോകാതെ ഒതുക്കിതീര്‍ക്കാനും കഴിയും എന്ന ധൈര്യമായിരുന്നു പല ജീവനക്കാര്‍ക്കും. പക്ഷെ എല്ലാം പരിധി വിട്ടപ്പോള്‍ ബാങ്കിന്‍റെ സ്ഥിതി മോശമായിത്തുടങ്ങി. ഒരു ദിവസം 25 വായ്പകള്‍ വരെ പാസാക്കിയ ദിവസമുണ്ടെന്നും ഇയാള്‍ ഓര്‍ക്കുന്നു.  

ഒരിയ്ക്കല്‍ സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയോടും ഇക്കാര്യം പരാതിപ്പെട്ടപ്പോള്‍ എല്ലാം തോന്നലെന്നായിരുന്നു പ്രതികരണം. ഇപ്പോള്‍ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ ഇനി സിപിഎം പ്രവര്‍ത്തനത്തിനില്ലെന്ന് ഇദ്ദേഹം പറയുന്നു. 

    comment

    LATEST NEWS


    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


    അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


    കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


    ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.