കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു.
കാഞ്ഞാണി: സ്വന്തം വീട്ടില്‍ കയറാനാകാതെ വന്നതോടെ ഒന്നര മാസമായി പുറത്തുള്ള വിറക് പുരയിലാണ് കാന്‍സര്‍ രോഗിയായ അമ്മിണി എന്ന 82 കാരിയുടെ ജീവിതം. ശക്തമായ കാറ്റും കലിതുള്ളി ചെയ്യുന്ന മഴയും കണ്ട് ഭയപ്പാടോടെയാണ് വയോധികയായ ഈ അമ്മ ഓരോ നിമിഷവും തള്ളിനീക്കുന്നത്. മുല്ലശേരി മധുക്കരയില്‍ പരേതനായ ശങ്കരന്‍കുട്ടിയുടെ ഭാര്യ കരിച്ചായി വീട്ടില്‍ അമ്മിണി (82) യാണ് മകളുടെ ചതിയില്‍ വീട് നഷ്ടപ്പെട്ട് പഴയ സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന വിറകുപുരയില്‍ അഭയം തേടിയത്. വിശ്വാസവഞ്ചന കാട്ടിയ ശേഷം മകള്‍ ഷാജിയും ഭര്‍ത്താവ് മണലൂര്‍ സ്വദേശി തുരുത്തിയില്‍ ആനന്ദനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി ആര്.ഡി.ഒക്ക് അമ്മിണി പരാതി നല്കി.
നാല് വര്‍ഷം മുമ്പ് അമ്മിണി ഏഴ് മക്കള്‍ക്കും ഭര്‍ത്താവിനും അവകാശപ്പെട്ട 6.75 സെന്റ് ഭൂമി മകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കൊടുത്തിരുന്നു. വീടും സ്ഥലവും പണയപ്പെടുത്തിയതിനാല്‍ ഉണ്ടായിരുന്ന ബാങ്ക് കുടിശ്ശിക ഒന്നര ലക്ഷം രൂപ അടച്ചത് മകള്‍ ഷാജിയായിരുന്നു. സാമ്പത്തിക ബാധ്യത തീര്‍ക്കുകയും അമ്മയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാനും ഷാജി തയ്യാറായതേടെ അമ്മിണിയുടെ മറ്റു മക്കള്‍ സ്വത്തിലെ അവകാശം തങ്ങള്‍ക്ക് വേണ്ടെന്ന് എഴുതി രജിസ്റ്റര്‍ ചെയ്ത് കൊടുത്തിരുന്നു. ഇതിന് ശേഷം മകള്‍ ഭര്‍തൃവീട്ടിലേക്ക് പോയതോടെ അമ്മിണി വീട്ടില്‍ തനിച്ചായിരുന്നു വര്‍ഷങ്ങളോളം. അമ്മയെ നോക്കാമെന്നേറ്റ മകള്‍ തിരിഞ്ഞുനോക്കിയില്ല. വിധവാ പെന്‍ഷനായി കിട്ടുന്ന 1600 രൂപ കൊണ്ടായിരുന്നു അമ്മിണി കഴിഞ്ഞു വന്നിരുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് അമ്മിണിയെ മകള്‍ വന്ന് മണലൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ താമസിക്കുന്നതിനിടെയാണ് അമ്മിണി താന്‍ ചതിക്കപ്പെട്ട കഥയറിയുന്നത്. വീട് വൃത്തിയാക്കുന്നതിനിടെ കണ്ട ആധാരത്തിന്റെ കവറില്‍ തന്റെ പേര് കണ്ട് തുറന്ന് വായിച്ചപ്പോഴാണ് മകള്‍ തന്നെ പറഞ്ഞു പറ്റിച്ച് വീട് സ്വന്തമാക്കിയ വിവരം അമ്മിണിക്ക് ബോധ്യപ്പെട്ടത്. കാലശേഷം മാത്രമേ സ്വത്തു വകകള്‍ മകള്‍ക്ക് ലഭിക്കു എന്നെഴുതി വയ്ക്കാന്‍ ആവശ്യപ്പെട്ടത്, ആധാരത്തില്‍ മകള്‍ അമ്മിണിക്ക് പൈസ കൊടുത്ത് വാങ്ങിയെന്ന് രേഖപ്പെടുത്തിയത്രെ. ഇത് ചോദ്യം ചെയ്ത അമ്മിണിയെ മകളും മരുമകനും ചേര്‍ന്ന് ശാരീരികമായും മാനസികമായും ഉപദ്രവിച്ച ശേഷം ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ടതായി പറയുന്നു.
രണ്ടു മാസത്തിനു ശേഷം അവിടെ നിന്നിറങ്ങി സ്വന്തം വീട്ടിലേക്കെത്തിയ അമ്മിണി അറിയുന്നത് വീട് ബന്ധുക്കളായ ചിലര്‍ക്ക് താനറിയാതെ മകള്‍ വാടകക്ക് നല്‍കിയെന്ന വിവരമാണ്. വാടകക്കാര്‍ അകത്തേക്ക് കയറ്റാതായതോടെ ഒന്നര മാസമായി വീടിന് പുറത്തെ വിറകു പുരയിലാണ് അമ്മിണി ഭീതിയോടെ കഴിയുന്നത്. മറ്റു മക്കള്‍ വിളിച്ചെങ്കിലും താന്‍ ജനിച്ചു വളര്‍ന്ന വീട് വിട്ട് ഒരിടത്തേക്കുമില്ലെന്ന നിലപാടിലാണ് ഈ വൃദ്ധ. ഭക്ഷണം ഒരു നേരം പോലും കൊടുക്കാന്‍ ആരുമില്ല.
കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അമ്മിണിയുടെ കദനകഥ കേട്ടറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ലിജി വിശ്വനാഥ് മുഖാന്തരമാണ് ആര്.ഡി.ഒക്ക് പരാതി നല്‍കിയിരിക്കുന്നത്.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു