×
login
ചതിയുടെ ചൈനീസ് ക്രൂരതയ്ക്കു നേരെ ചെറുത്ത് നിന്നത് നടയ്ക്കാവ് സ്വദേശി; ധീര ജവാന് ഇത് രണ്ടാംജന്മം; പ്രാര്‍ഥനകളുമായി നാട്

ലഡാക്കിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് ജന്മനാട്. നിലവില്‍ അപകടനില തരണം ചെയ്തതായാണ് വിവരം. 14 വര്‍ഷമായി ഇദ്ദേഹം സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നു. അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

കായംകുളം: ഇന്ത്യന്‍ മണ്ണില്‍ ചതിയുടെ യുദ്ധതന്ത്രം മെനയാന്‍ ശ്രമിച്ച ചൈനീസ് ക്രൂരതയ്ക്കിടയില്‍ പരിക്കേറ്റ സൈനികന്‍, ചെട്ടികുളങ്ങര നടയ്ക്കാവ് സ്വദേശിക്ക് ഇത് രണ്ടാം ജന്മം. നടക്കാവ് കാരുവേലില്‍ വിഷ്ണു (34)വിനാണ് ചൈനീസ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

ലഡാക്കിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് ജന്മനാട്. നിലവില്‍ അപകടനില തരണം ചെയ്തതായാണ് വിവരം. 14 വര്‍ഷമായി ഇദ്ദേഹം സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നു. അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

മകന്റെ സൗഖ്യത്തിന് വേണ്ടിയും മരണമടഞ്ഞ ജവാന്മാരുടെ ആത്മശാന്തിക്കുവേണ്ടിയുമുള്ള പ്രാര്‍ഥനയിലാണ് അമ്മ ഇന്ദിരാമ്മയും ഭാര്യ പ്രീതയും. വിഷ്ണുവിന് രണ്ട് കുഞ്ഞുകുട്ടികളുമുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല.

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പാലമുറ്റത്ത് വിജയകുമാര്‍, പാറയില്‍ രാധാകൃഷ്ണന്‍, മഠത്തില്‍ ബിജു, ജനറല്‍ സെക്രട്ടറി ആര്‍. രാജേഷ്, മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാമദാസ്, വൈസ് പ്രസിഡന്റ് അഡ്വ. കൃഷ്ണകുമാര്‍ തുടങ്ങിയവരും, വിവിധ ഹൈന്ദവ നേതാക്കളും വിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു.

കെ.എസ്. പ്രദീപ്

  comment

  LATEST NEWS


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.