×
login
കേരളത്തിന് നഷ്ടമായത് പ്രളയ കാലത്ത് ഒട്ടേറെ ജീവന് കൈത്താങ്ങായ ധീര സൈനികനെ; ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ഓപ്പറേഷനുകളിലും ഭാഗമായി

2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി പ്രദീപ് സ്വമേധയാ ചുമതല ഏറ്റെടുക്കുകയായിരുന്നു.

തൃശൂര്‍ : കൂനൂരിലെ ഹെലിക്കോപ്ടര്‍ അപകടത്തില്‍ കേരളത്തിന് നഷ്ടമായത് പ്രളയകാലത്ത് ഒട്ടേറെ ജീവന്‍ രക്ഷിച്ച ധീര സൈനികനെ കൂടിയാണ്. പ്രളയകാലത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തന സംഘത്തില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ എ. പ്രദീപും ഉള്‍പ്പെട്ടിരുന്നു. മലയാളികള്‍ക്ക് നികത്താന്‍ ആവാത്ത നഷ്ടമാണ് ഇത്.  

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ഉള്‍പ്പടെ 13 പേര്‍ മരിച്ച ഹെലിക്കോപ്ടര്‍ അപകടത്തില്‍ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. 2004ലാണ് പ്രദീപ് സൈന്യത്തില്‍ ചേരുന്നത്. തുടര്‍ന്ന് എയര്‍ ക്രൂവായി തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തിട്ടുണ്ട്.  

2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി പ്രദീപ് സ്വമേധയാ ചുമതല ഏറ്റെടുക്കുകയായിരുന്നു. ദൗത്യസംഘത്തില്‍ തന്നേയും ഉള്‍പ്പെടുത്തണമെന്ന് പ്രദീപ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഉള്‍പ്പെടുന്നത്. പ്രളയകാലത്ത് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിന് രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാറിന്റേയും അഭിനന്ദനവും പ്രശംസയും നേടാനായി. ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്.  


അതിനിടെ പൊന്നുകര ഗ്രാമത്തിലെ പ്രദീപിന്റെ വീട് റവന്യൂ മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു. ധീര സൈനികനെയാണ് അപകടത്തിലൂടെ നഷ്ടമായത് എന്ന് മന്ത്രി പറഞ്ഞു. നാട്ടില്‍ സജീവമായ യുവാവാണ് ഇല്ലാതായത്. എല്ലാ ബഹുമതികളോടെയും പ്രദീപിന്റെ മൃതദേഹം സംസ്‌കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

 

 

  comment

  LATEST NEWS


  നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും


  ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.