×
login
പൂയപ്പള്ളി മരുതമണ്‍പള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; നടുറോഡില്‍ വെച്ച്‌ കൈ വെട്ടിമാറ്റി, ബന്ധുവായ പ്രതി ഒളിവിൽ

പ്രതിയില്‍ നിന്നും രക്ഷപ്പെടാനായി റോഡിന് മറുവശത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലേക്ക് തിലജന്‍ ഓടിക്കയറി. പിന്നാലെ വന്ന സേതു കടയ്ക്കുള്ളില്‍ വെച്ചും തിലജനെ വെട്ടുകയായിരുന്നു.

കൊല്ലം: പൂയപ്പള്ളി മരുതമണ്‍പള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി അമ്പാടിയില്‍ തിലജന്‍ (44) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കൊലപാതകത്തിൽ തിലജന്റെ ബന്ധു മരുതമണ്‍പള്ളി പൊയ്കവിളവീടില്‍ സേതുവിന്റെ പേരില്‍ പൂയപ്പള്ളി പോലീസ് കേസ് എടുത്തു. ഇയാള്‍ നിലവില്‍ ഒളിവിലാണ്. പൂര്‍വവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അറിയിച്ചു.

നടുറോഡില്‍ വെച്ച്‌ തിലകനെ ആക്രമിച്ച പ്രതി കൈവെട്ടി മാറ്റി. പ്രതിയില്‍ നിന്നും രക്ഷപ്പെടാനായി റോഡിന് മറുവശത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലേക്ക് തിലജന്‍ ഓടിക്കയറി. പിന്നാലെ വന്ന സേതു കടയ്ക്കുള്ളില്‍ വെച്ചും തിലജനെ വെട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വെട്ടേറ്റ തിലജനെ പാരപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

നേരത്തേ, തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മില്‍ വഴിതര്‍ക്കത്തെ ചൊല്ലി വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരന്‍ ജലജനെ ആറ് മാസം മുമ്പ് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷന്‍ അംഗങ്ങളും ചേര്‍ന്ന് സേതുവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.