×
login
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്‌നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്‌ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍

അഗ്നിപഥിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു.

തിരുവനന്തപുരം: സൈന്യത്തില്‍ യുവാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ എ.എ റഹീം എംപി. പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്തെഴുതിയതായും റഹീം വ്യക്തമാക്കി. അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി ഡിവൈഎഫ്‌ഐ പ്രക്ഷോഭം നടത്തുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.  

കാലക്രമേണ സമൂഹത്തെ സൈനികവല്‍ക്കരിക്കുന്നതിനും ഈ നയം കാരണമാകുമെന്നും ലേഖനത്തില്‍ റഹീം പറഞ്ഞു. സായുധസേനാ പരിശീലനം ലഭിച്ച ഒരു വലിയ സംഘം ഓരോ വര്‍ഷവും സമൂഹത്തിലേക്ക് പുറന്തള്ളപ്പെടുമ്പോള്‍ വലിയ പ്രതിസന്ധികള്‍ രൂപപ്പെടുമെന്നും റഹീം കുറിച്ചു.  


അഗ്നിപഥിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. അഗ്നിപഥ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.  

അഗ്നിപഥിനെതിരെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും രംഗത്തുവന്നിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.