×
login
എറണാകുളം‍ സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം; കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കവര്‍ച്ചാ കേസിലെ പ്രതി

കവര്‍ച്ചാ കേസില്‍ പിടിയിലായി വിയ്യൂര്‍ ജയിലായിരുന്ന ഇയാളെ വിചാരണയ്ക്ക് കൊണ്ടു വന്നപ്പോള്‍ കോടതിയില്‍ വച്ച്‌ ബ്‌ളേഡ് ഉപയോഗിച്ച്‌ കൈ ഞരമ്പ് മുറിക്കുകയായിരുന്നു.

കൊച്ചി: എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം. കവര്‍ച്ചാ കേസിലെ പ്രതിയായ തന്‍സീറാണ് കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്‍സീര്‍ അപകടനിലതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ എറണാകുളം സ്വദേശിയാണ്.

ഇന്ന് ഉച്ചയോടൊയാണ് സംഭവം നടന്നത്. കവര്‍ച്ചാ കേസില്‍ പിടിയിലായി വിയ്യൂര്‍ ജയിലായിരുന്ന ഇയാളെ വിചാരണയ്ക്ക് കൊണ്ടു വന്നപ്പോള്‍ കോടതിയില്‍ വച്ച്‌ ബ്‌ളേഡ് ഉപയോഗിച്ച്‌ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇയാള്‍ക്ക് ലഹരി ഉപയോഗം ഉണ്ടായിരുന്നയെന്നും സംഭവത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. എങ്ങനെയാണ് പ്രതിയ്ക്ക് ബ്‌ളേഡ് ലഭിച്ചത് എന്നത് വ്യക്തമല്ല.

ഇയാൾക്കെതിരെ ആത്മഹത്യാ ശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കോടതി നിർദേശിച്ചു. താൻ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണെന്ന് തൻസീർ പറഞ്ഞു. കോടതിയിൽ ഇയാളെ കാണാൻ ജ്യേഷ്ഠനും കൂട്ടുപ്രതികളും എത്തിയിരുന്നു. ഭക്ഷണം കഴിക്കാനുള്ള പണം നൽകാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. 10 വർഷമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നയാളാണ്. 

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.