×
login
അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഫണ്ട് ക്ഷാമം; പോപ്പുലര്‍ ഫ്രണ്ട്‍ സര്‍ക്കാരിന് നല്‍കേണ്ട 5.2 കോടി ഇനിയും അടച്ചില്ല; ജാമ്യമെടുക്കാനാവാതെ പ്രവര്‍ത്തകര്‍

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഹര്‍ത്താലില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടക്കേണ്ട 5.2 കോടി ഇനിയും അടച്ചില്ല. പണ്ട് കോടികളുടെ നിക്ഷേപം രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വന്നിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഹര്‍ത്താലില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടക്കേണ്ട 5.2 കോടി ഇനിയും അടച്ചില്ല. പണ്ട് കോടികളുടെ നിക്ഷേപം രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും വന്നിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നത്.  

സര്‍ക്കാര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ നഷ്ടപരിഹാരത്തുക അടയ്ക്കാനുള്ള പണമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ടിന്‍റെ അഭിഭാഷകന്‍ പറയുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജ്ഞാതവും അജ്ഞാതവുമായ ഉറവിടങ്ങളില്‍ നിന്നും ഫണ്ടുകള്‍ വന്നിരുന്നതാണ്. ചാരിറ്റിയുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും മറവില്‍ പണം സ്വരൂപിച്ചതായും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തകരെ ആകര്‍ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.  


ഈ സാമ്പത്തിക ഉറവിടങ്ങള്‍ അടഞ്ഞതോടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അടഞ്ഞതായി പൊലീസ് രഹസ്യ ഏജന്‍സികള്‍ പറയുന്നു. സംഘടനനിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിന് അറസ്റ്റിലായ പലരും ജാമ്യത്തിന് ഫണ്ടില്ലാതെ ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അവര്‍ നശിപ്പിച്ച മുതലിന്‍റെ തുക കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കൂ. ഇതുവരെ ഇത്തരം കേസുകള്‍ പ്രകാരം തടങ്കലില്‍ വെച്ചിരിക്കുന്ന 15 പേരാണ് ജാമ്യത്തുക കെട്ടിവെച്ച് പുറത്ത് വന്നിരിക്കുന്നത്. ഈ വകുപ്പുപ്രകാരം 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി മാത്രമാണിത്. ഇതില്‍ 50 പേര്‍ പ്രതികളാണ്. ഇവരില്‍ പലര്‍ക്കെതിരെയും ഒന്നില്‍ കൂടുതല്‍ കേസുകളുമുണ്ട്.  

മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനെ പണം നല്‍കി സഹായിച്ച ബിസിനസുകാരും സംഘടന നിരോധിക്കപ്പെട്ടതോടെ അങ്ങേയറ്റം അകലം പാലിക്കാന്‍ ശ്രമിക്കുകയാണ്. കാരണം ധനസഹായം നല്‍കിയാല്‍  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവലയത്തില്‍ പെടുമോ എന്ന ഭയം ഇവര്‍ക്കുണ്ട്. അതുകൊണ്ട് ഇത്തരം ഫണ്ടുകളും ലഭിക്കുന്നില്ല. 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.