വിവേകചൂഡാമണി 202
ശ്ലോകം 287
മാതാപിത്രോര് മലോദ്ഭൂതം മലമാംസമയം വപു:
ത്യക്ത്വാ ചണ്ഡാലവദ്ദൂരം
ബ്രഹ്മീ ഭൂയ കൃതീ ഭവ
അച്ഛനമ്മമാരുടെ മലത്തില്‍ നിന്ന് രൂപം പൂണ്ടതും മലവും മാംസവും നിറഞ്ഞതുമായ ശരീരത്തെ ചണ്ഡാലനെപ്പോലെ മാറ്റി നിര്‍ത്തണം. ഞാന്‍ ബ്രഹ്മം തന്നെയെന്ന ഭാവനയെ ദൃഢമാക്കി വെച്ച് കൃതകൃത്യനാവണം.
അച്ഛന്റേയും അമ്മയുടേയും വിസര്‍ജ്ജ്യത്തില്‍ നിന്നാണ് നമുക്കോരുത്തര്‍ക്കും ശരീരം ലഭിക്കുന്നത്. അവരുടെ ശുക്ല ശോണിതങ്ങളില് നിന്നാണ് നമ്മുടെ ജനനം. അതിനാലാണ് മലത്തില്‍ നിന്ന് ഉണ്ടായതെന്ന് പറഞ്ഞത്. പുരുഷന് രേതസ്സിനെ പുറത്ത് വിടുന്നതും സ്ത്രീ ശോണിതം പുറപ്പെടുവിക്കുന്നതും പ്രസവിക്കുന്നതുമൊക്കെ വിസര്‍ജിക്കല്‍ തന്നെ.മലവും മാംസവും നിറഞ്ഞ നല്ലൊരു വിഴുപ്പ് ഭാണ്ഡമാണ് ശരീരം. ഈ ശരീരത്തെ നിലനിര്‍ത്താനും അതിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും നാം എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്...!
സോപ്പ് തേച്ച് കുളിപ്പിക്കല്‍, വെള്ളം തുവര്‍ത്തി തുടച്ച് വൃത്തിയാക്കല്‍, പൗഡറിടല്‍, സുഗന്ധദ്രവ്യങ്ങള്‍ പുരട്ടലും പൂശലും, പുതിയ വസ്ത്രങ്ങള്‍ ധരിക്കല്‍, ആഭരണങ്ങളും കുറിക്കൂട്ടകളും അണിയല് എന്നിങ്ങനെ പോകുന്നു. മലമൂത്രങ്ങളൊക്കെ നന്നായി കെട്ടിപ്പൊതിഞ്ഞ പുറമേയ്ക്ക് മനോഹരമായി തോന്നുന്ന പാക്കറ്റാണ് ശരീരം. ഈ മല ഭാണ്ഡത്തെ അകറ്റി നിര്‍ത്തുക തന്നെ വേണം. എല്ലായിടത്തും നാം ഞാന്‍ എന്ന് പരിചയപ്പെടുത്തുന്നത് ഈ അഴുക്ക് കെട്ടിനെയാണ്. അതിനെ ഏറ്റി നടപ്പാണ്. അതിനകത്തെ പലതും അത്രയും വെറുപ്പുളവാക്കുന്നതാണ്.അതിന്റെ പുറംമോടിയില്‍ മയങ്ങി അതിനെ പരിചരിക്കുന്നതില്‍ സമയം കളയുന്നത് വളരെ പരിഹാസ്യമാണ്. സ്ഥൂല ശരീരത്തിന്റെ ഉല്‍പ്പത്തിയും സ്വഭാവവും നിന്ദ്യമാണ് ഒരിക്കലും അതില്‍ ആത്മാഭിമാനം പാടില്ല.
ഞാന്‍ ശരീരമാണെന്ന താദാത്മ്യം കളയാമെന്ന് ശാസ്ത്രം കര്‍ശനമായി പറയുന്നു. ദേഹമല്ല നശിപ്പിക്കേണ്ടത്, ദേഹാഭിമാനമാണ്. ദേഹ ഭാവന നീങ്ങിയാല്‍ ആത്മസാക്ഷാത്കാരത്തിന് അര്‍ഹമാകും. ആത്മാനുഭൂതിയ്ക്ക് തടസ്സമായി നില്‍ക്കുന്നത് ദേഹത്തിലെ താദാത്മ്യ ഭാവവും ദേഹപോഷണത്തിനുള്ള വ്യഗ്രതയുമാണ്.
ശരീരം മനസ്സ് ബുദ്ധി എന്നിവയിലെ അഭിമാനമാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. ആ അഭിമാനം ഇല്ലാതായാല്‍ ശരീര മനോബുദ്ധികള്‍ക്ക് അതീതമായാല്‍ ബ്രഹ്മാനന്ദം നേടാം.
ബ്രഹ്മത്തെ സാക്ഷാത്കരിച്ച് കൃതകൃത്യനാവാം. ആത്മസാക്ഷാത്കാരാ നേടിയാല്‍ അതിനപ്പുറം മറ്റൊന്നും അന്വേഷിക്കാനോ നേടാനോ അനുഭവിക്കാനോ ഇല്ല.
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുരിശില്‍ ഐയുഎംഎല്‍ എന്നെഴുതി; മലപ്പുറം കക്കാടംപൊയില്‍ കുരിശിനെ അവഹേളിക്കുന്നത് തുടര്‍ക്കഥയാകുന്നു; പ്രതിഷേധം ശക്തമാക്കി ക്രിസ്തീയ സംഘടനകള്‍
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച വിദേശ ഗവേഷണ ഏജന്‍സി കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന്; ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടു നടന്നെന്ന് സൂചന
മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്നു; ലീഗിനെയും കേരള കോണ്‍ഗ്രസിനെയും ഈഴവസമൂഹം കണ്ടുപഠിക്കണം: വെള്ളാപ്പള്ളി
കസ്റ്റംസിലും പാര്‍ട്ടി പ്രവര്‍ത്തനം; നടപടിസാധ്യത നോക്കി മന്ത്രാലയങ്ങള്‍; അനീഷ്.പി. രാജന്റെ പ്രവര്‍ത്തനം മറ്റൊന്ന്; അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നു
തന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു; ഇടത് അധ്യാപക സംഘടനാ നേതാവ് അജിത്രി ബാബുവിനെതിരെ പരാതി നല്കി കവി
കേരളത്തില്‍ മുസ്ലീം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ജമാ അത്തെ ഇസ്ലാമിയുമായി ധാരണയിലെത്തി; മുസ്ലിം വാദവുമായി സിപിഎമ്മും