×
login
മാപ്പിള കലാപത്തിന്റെ ഇരയായ അമ്മ; ജീവഭയത്താല്‍ മുസ്ലീമിനെ വിവാഹം കഴിക്കേണ്ടിവന്ന അമ്മായി; അനുഭവം വെളിപ്പെടുത്തി നടന്‍ വിക്രമന്‍ നായര്‍

ലഹളക്കാര്‍ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടില്‍ ഇട്ടതായും ജീവ ഭയത്താല്‍ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും പല സ്ഥലങ്ങളിലും അഭയം തേടിയതായും അദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പാലക്കാട്: മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ഇടത്-ജിഹാദി സഖ്യത്തിന്റെ ശ്രമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നരവേട്ടയെ കര്‍ഷക സമരമായി വാഴ്ത്താന്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് സിപിഎം ഇപ്പോള്‍. എന്നാല്‍ മാപ്പിള കലാപകാരികള്‍ തന്റെ കുടുംബത്തെ തകര്‍ത്ത കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ആദ്യകാല നാടക നടനായ വിക്രമന്‍ നായര്‍.  

ലഹളക്കാര്‍ അമ്മയുടെ രണ്ട് അമ്മാവന്മാരെ വെട്ടി കഷണങ്ങളാക്കി കോഴിക്കൂട്ടില്‍ ഇട്ടതായും ജീവ ഭയത്താല്‍ തറവാട്ടിലെ സ്ത്രീകളും പുരുഷന്മാരും പല സ്ഥലങ്ങളിലും അഭയം തേടിയതായും അദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. താന്‍ കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെയും കൊണ്ട് പലപ്പോഴും മലപ്പുറത്തിനടുത്തുള്ള ഒരു മുസ്ലിം തറവാട്ടില്‍ പോകുമായിരുന്നു. അവസാനം തിരക്കിയപ്പോള്‍ അത് അമ്മയുടെ അമ്മായി ആയിരുന്നുവെന്ന് മനസിലാക്കാന്‍ സാധിച്ചു.  

അമ്മിണിയമ്മ എന്നായിരുന്നവര്‍ മതം മാറി ആമിനയെന്ന പേര് സ്വീകരിച്ചു.  ലഹളക്കാലത്ത് തറവാട്ടില്‍ നിന്ന് ഒളിച്ചോടിയ അവര്‍ ജീവഭയം കാരണം മുസ്ലിം മതം സ്വീകരിച്ച് ഒരു മുസ്ലിമിനെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് അമ്മ തന്നെ വ്യക്തമാക്കി തന്നുവെന്ന് വിക്രമന്‍ നായര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.