×
login
നടി അർച്ചന കവിയ്ക്ക് നേരെ പൊലീസില്‍ നിന്നും മോശം പെരുമാറ്റമെന്ന് പരാതി; ഓട്ടോയാത്രയില്‍ അരക്ഷിതാവസ്ഥ തോന്നിയെന്ന് നടി

രാത്രിയില്‍ ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ കേരളാ പൊലീസിന്‍റെ മോശം പെരുമാറ്റം കാരണം അരക്ഷിതാവസ്ഥ തോന്നിയെന്ന് നടി അര്‍ച്ചന കവി. തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്.

കൊച്ചി: രാത്രിയില്‍ ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ കേരളാ പൊലീസിന്‍റെ മോശം പെരുമാറ്റം കാരണം അരക്ഷിതാവസ്ഥ തോന്നിയെന്ന് നടി അര്‍ച്ചന കവി. തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്.  

കേരള പോലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും ഇൻസ്റ്റഗ്രാം സ്‌റ്റോറിയ്ക്കൊപ്പം നടി പങ്കുവെച്ചിട്ടുണ്ട്.  ഫോര്‍ട്ട് കൊച്ചിയിലേക്കോ അവിടെ നിന്നും തിരിച്ചോ ഉള്ള യാത്രയിലായിരിക്കാം നടിയ്ക്ക് ദുരനഭവമുണ്ടായതെന്ന് കരുതുന്നു.  

സമൂഹമാധ്യമത്തിലൂടെയുള്ള അർച്ചന കവിയുടെ തുറന്നുപറച്ചില്‍ കണക്കിലെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചി പോലീസ്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടി പരാമർശിക്കുന്ന സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ആരാണെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

സുഹൃത്തിനും കുടുംബത്തിനുമൊപ്പം യാത്ര ചെയ്യുമ്പോള്‍ പോലീസ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.വീട്ടിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പോലീസ് ചോദിച്ചു. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും നടി കൂട്ടിച്ചേർത്തു. രാത്രിയില്‍ സ്ത്രീകള്‍ മാത്രം യാത്ര ചെയ്യുന്നത് തെറ്റാണോയെന്നും അർച്ചന കവി ചോദിക്കുന്നു.  


അർച്ചന കവിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്‍റെ പൂർണരൂപം:

”ജെസ്‌നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. പോലീസ് വളരെ മോശമായി പെരുമാറി. സുരക്ഷിതമായി അനുഭവപ്പെട്ടില്ല. വീട്ടിൽ പോവുകയാണ് എന്ന് അറിയിച്ചപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്നാണ് പോലീസ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ പ്രശ്‌നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇവിടെയത് അങ്ങേയറ്റം ബുദ്ധിമുട്ടിപ്പിക്കുന്നതായിരുന്നു”.

 

 

 

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.