ശില്പത്തിന്റെ പേര് വിശ്വരൂപം. കുമ്പിള് തടിയില്‍ തീര്‍ത്ത ശില്പത്തില് മഹാവിഷ്ണുവിന്റെ 11 ഭാവങ്ങളിലുള്ള മുഖങ്ങള്‍ കൊത്തിയെടുത്തിരിക്കുന്നു. മഹാഭാരത യുദ്ധത്തിന്റെ കാരണങ്ങള്‍ മുഴുവന്‍ ശില്പമാതൃകയില് വിശദമാക്കുന്നുണ്ട്. ഈ അപൂര്‍വ്വ ശില്പത്തിന്റെ വില 50 ലക്ഷം രൂപ. ഇത് സ്വന്തമാക്കുന്നത് നടന് മോഹന്‍ലാലാണ്.
കോവളം: ശില്പത്തിന്റെ പേര് വിശ്വരൂപം. കുമ്പിള് തടിയില്‍ തീര്‍ത്ത ശില്പത്തില് മഹാവിഷ്ണുവിന്റെ 11 ഭാവങ്ങളിലുള്ള മുഖങ്ങള്‍ കൊത്തിയെടുത്തിരിക്കുന്നു. മഹാഭാരത യുദ്ധത്തിന്റെ കാരണങ്ങള്‍ മുഴുവന്‍ ശില്പമാതൃകയില് വിശദമാക്കുന്നുണ്ട്. ഈ അപൂര്‍വ്വ ശില്പത്തിന്റെ വില 50 ലക്ഷം രൂപ. ഇത് സ്വന്തമാക്കുന്നത് നടന് മോഹന്‍ലാലാണ്. വിശ്വരൂപത്തിന്റെ ഏറ്റവും വലിയ തടിമാതൃകയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഈ ശില്പം ഇടം പിടിച്ചേക്കും.
അടുത്ത ആഴ്ച ചെന്നൈയിലെ വീട്ടിലേക്ക് ഈ ശില്പം നടന് മോഹന്‍ലാല്‍ കൊണ്ടുപോകും. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ വിശ്വരൂപം എന്ന അപൂര്‍വ്വ ശില്പം ദീര്‍ഘനാളത്തെ സപര്യയിലൂടെ കൊത്തിയെടുത്തത് ശില്പി വെള്ളാര്‍ നാഗപ്പന്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മൂന്നര വര്‍ഷത്തെ ഏകധ്യാനത്തിന്റെ ഫലമായാണ് ശില്പി വെള്ളാര്‍ നാഗപ്പന് വിശ്വരൂപം തീര്‍ത്തത്. നടന് മോഹന്‍ലാലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഈ ശില്പം നിര്‍മ്മിച്ചത്. ഭഗവത് ഗീതയില്‍ പറഞ്ഞതുപോലെ ദൈവത്തിന്റെ ബ്രഹ്മാണ്ഡ രൂപക്കാഴ്ചയാണ് തടിയില്‍ തീര്‍ത്ത ഈ വിശ്വരൂപം.
ഇനി വിശ്വരൂപത്തെ ഒന്ന് അടുത്തറിയാന്‍ ശ്രമിക്കാം. ഒരു വശത്ത് വിഷ്ണുവിന്റെ 11 മുഖങ്ങളാണെങ്കില്‍ മറുവശത്ത് ദശാവതാരങ്ങളാല് ചുറ്റപ്പെട്ട പാഞ്ചജന്യം എന്ന ശംഖ് വിളിക്കുന്ന കൃഷ്ണനെയും കാണാം. യുദ്ധക്കളത്തില്‍ അര്ജുനന് ഗീതോപദേശം നല്കുന്ന കൃഷ്ണനെയും വിവാദമായ ശകുനിയുടെ കള്ളച്ചൂത് കളിയും വിശ്വരൂപത്തിന്റെ അടിയിലായി കൊത്തിയിരിക്കുന്നു. ഭീഷ്മര്‍ അസ്ത്രങ്ങളുടെ കിടക്കമേല്‍ കിടക്കുന്നതും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും വിശദമായി ശില്പഭംഗിയില് ചിത്രീകരിച്ചിരിക്കുന്നു. കാളിയ മര്‍ദ്ദനവും (കൃഷ്ണന് കാളിയനെ തോല്പിച്ച് നടനമാടുന്നത്) കൃഷ്ണന് ഗോപികമാരൊത്ത് നൃത്തം ചെയ്യുന്നതും കാണാം. ഈ ശില്പത്തില് ഏകദേശം 400 കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചിമിഴിലൊതുക്കിയ ശില്പപ്രപഞ്ചം.
കൃഷ്ണാവതാരം കൈക്കൊണ്ട വിഷ്ണുവിന്റെ സാര്‍വ്വലൗകിക രൂപമാണ് വിശ്വരൂപം അഥവാ വിരാട വിഷ്ണുസ്വരൂപം. ആരാണ് വിരാടപുരുഷന്‍? വിശ്വസ്വരൂപമെന്ന സംസ്കൃത വാക്കിനര്‍ത്ഥം വിശുദ്ധരൂപത്തില് പ്രത്യക്ഷനാകുന്ന അസാധാരണ ശക്തിയുള്ള ദൈവമെന്നാണ്. വിശ്വരൂപത്തിന് തന്നെ കണ്ണൂകള്‍, മുഖങ്ങള്‍, കൈകള്‍, കാലുകള്‍ എന്നിവയുണ്ട്. . ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും വിശ്വരൂപത്തിന്റെ ഭാഗങ്ങളാണ്. ആദിയും അന്തവുമില്ലാത്ത അപരിമേയ പ്രപഞ്ചമാണ് ഭഗവാന്റെ വിശ്വരൂപം. ഇതില്‍ ശാന്തിപ്രകൃതവും യുദ്ധോന്മാദവും അടങ്ങിയിരിക്കുന്നു. ഭഗവാന്റെ വിശ്വരൂപം ദര്‍ശിച്ച അര്ജ്ജുനന് അതിന്റെ അപാരതയും അനന്തതയും കണ്ട് കണ്ണ് മഞ്ഞളിച്ചുപോയി. ഭയാക്രാന്തനായ അര്ജ്ജുനന് വിശ്വരൂപത്തില്‍ നിന്നും മുഖം തിരിക്കുന്നത് ഭഗവദ്ഗീതയില്‍ കാണാം. ഇതോടെ അര്ജ്ജുനന് കൃഷ്ണനോട് നാല് കൈകളുള്ള പഴയ വിഷ്ണുരൂപത്തിലേക്ക് മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. എല്ലാവരുടെയും അഹന്ത എടുത്തുകളയുന്നതാണ് ഈ സര്‍വ്വവ്യാപിയായ വിരാടപുരുഷന്‍ .
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ആറടി ഉയരമുള്ള ഒരു വിശ്വരൂപം വാങ്ങിയിരുന്നു. പിന്നീടാണ് ഇതിന്റെ ഇരട്ടി വലിപ്പമുള്ള ഒരു വിശ്വരൂപം കൈവശം വേണമെന്ന് താരത്തിന് തോന്നിയത്. ഈ ആശയം ശില്പി നാഗപ്പനുമായി കൈമാറി. അതാണിപ്പോള്‍ നാഗപ്പന്റെ കരവിരുതില്‍ വാര്‍ന്നുവീണത്.
സമൂഹമാധ്യമങ്ങളില്‍ വിശ്വരൂപം പൂര്‍ത്തിയായ വിവരവും അതിന്റെ വിശദാംശങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ മോഹന്‍ലാല്‍ ആകാംക്ഷയിലായിരുന്നു. വിദേശത്തായിരുന്ന മോഹന്‍ലാല്‍ അവിടെ നിന്നും മടങ്ങിയെത്തിയ ഉടന്‍ കഴിഞ്ഞ ദിവസം സൃഷ്ടി നേരിട്ട് കാണാനെത്തി.
അടുത്തയാഴ്ച അദ്ദേഹം വിശ്വരൂപത്തെ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോകും. കേരള ടൂറിസം വകുപ്പിന് വേണ്ടി കോവളത്തിനടുത്തുള്ള വെള്ളാറില്‍ ഊരാളുങ്കല്‍ സൊസൈറ്റി സൃഷ്ടിച്ചതാണ് എട്ടര ഏക്കറില്‍ തീര്‍ത്ത ഈ വെള്ളാര്‍ ക്രാഫ്റ്റ് ഗ്രാമം.
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന് കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി
1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന