×
login
നടന്‍ പ്രതാപ് പോത്തനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്ത്യം ചെന്നൈയിലെ ഫ്‌ളാറ്റില്‍; വിടവാങ്ങിയത് ചലച്ചിത രംഗത്തെ ബഹുമുഖ പ്രതിഭ

ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതകാകാമെന്നാണ് പ്രാഥമിക നിഗമനം

ചെന്നൈ:  നടനും സംവിധായകനും രചയിതാവും നിര്‍മ്മാതാവുമായ പ്രതാപ്. കെ പോത്തന്‍ (69) അന്തരിച്ചു. ചെന്നൈയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടു ജോലിക്കാരനാണ് മുറിക്കുള്ളില്‍ പ്രതാപ് പോത്തനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളും ഫഌറ്റില്‍ ഉണ്ടായിരുന്നു. ഉറക്കമാണെന്നാണ് കരുതിയതെങ്കിലും ഏറെ വൈകിയും എഴുന്നേല്‍ക്കാക്കതിനെ തുടര്‍ന്നാണ് ജോലിക്കാരന്‍ മുറിക്കുള്ളില്‍ എത്തി പരിശോധിച്ചത്. ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതകാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രതാപ് പോത്തന്‍ എന്നപേരിലാണ് അദ്ദേഹം പ്രശസ്തനായത്. മലയാളം,തമിഴ്, കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങള്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.  

തകര, ലോറി, ചാമരം, ഇടുക്കി ഗോള്‍ഡ് അടക്കം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസ് ആണ് അഭിനയിച്ച് അവസാന മലയാള ചിത്രം. കഴിഞ്ഞ എട്ടുവര്‍ഷമായി ഗ്രീന്‍ ആപ്പിള്‍ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജന്‍സിയുമായി തിരക്കിലായിരുന്നു അദ്ദേഹം

 

  comment

  LATEST NEWS


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.