×
login
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്ത‍ നേതാവ് അപമാനിച്ച വിഷയത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ എന്നെ പണി ഏല്‍പിച്ചിരുന്നോ എന്ന് റിമ കല്ലിങ്കല്‍

മനപൂര്‍വ്വം ചിലതെല്ലാം മറക്കുകയും ചിലത് മാത്രം ഓര്‍മ്മിക്കുകയും ചെയ്യുന്ന ഇടതു-ലിബറല്‍ ബുദ്ധിജീവികളുടെ പൊതു സ്വഭാവം പ്രകടമാക്കി നടി റിമ കല്ലിങ്കല്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ സമസ്ത നേതാവ് എം ടി അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ച വിഷയത്തില്‍ പ്രതികരിക്കുന്നില്ലേ എന്ന് ചോദ്യത്തിനായിരുന്നു നിരുത്തവാദപരമായ മറുപടി റിമ കല്ലിങ്കല്‍ നല്‍കിയത്.

കോഴിക്കോട്: മനപൂര്‍വ്വം ചിലതെല്ലാം മറക്കുകയും ചിലത് മാത്രം ഓര്‍മ്മിക്കുകയും ചെയ്യുന്ന (Selective Amnesia) ഇടതു-ലിബറല്‍ ബുദ്ധിജീവികളുടെ പൊതു സ്വഭാവം പ്രകടമാക്കി നടി റിമ കല്ലിങ്കല്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ സമസ്ത നേതാവ് എം ടി അബ്ദുള്ള മുസ്ലിയാര്‍ അപമാനിച്ച വിഷയത്തില്‍ പ്രതികരിക്കുന്നില്ലേ എന്ന് ചോദ്യത്തിനായിരുന്നു നിരുത്തവാദപരമായ മറുപടി റിമ കല്ലിങ്കല്‍ നല്‍കിയത്.

നടിയെ ആക്രമിച്ച സംഭവവും സ്ത്രീസ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യുന്ന നടി കേരളത്തിന്‍റെ മനസാക്ഷിയെ ഉലച്ച സംഭവമുണ്ടായിട്ടും പ്രതികരിക്കാതെ പൊട്ടിത്തെറിച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുകയാണ്. ഇടതുപക്ഷത്തിന് താല്‍പര്യമുള്ള വിഷയങ്ങളാണെങ്കില്‍ മാത്രമേ ഒറ്റക്കെട്ടായി പ്രതികരിക്കൂ എന്നാണ് പൊതുവെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണങ്ങള്‍.


റിമ കല്ലിങ്കലിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് 'ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ? ഒന്നും മൊഴിഞ്ഞില്ലല്ലോ' എന്ന രീതിയില്‍ ഒരാള്‍ കമന്‍റിട്ടത്. ഒരുവിധം പേര്‍ പ്രതികരിച്ച വിഷമായതിനാല്‍ പൊതുവേ സ്ത്രീസ്വാതന്ത്ര്യവിഷയമായതിനാല്‍ റിമ കല്ലിങ്കലിന്‍റെ പ്രതികരണം കാണാത്തതിരുന്നതുകൊണ്ടായിരിക്കാം പരിഹാസരൂപേണയാണെങ്കിലും ഇങ്ങിനെയൊരു കമന്‍റുണ്ടായത്. ഇതിന് അധികം വൈകാതെ തന്നെ റിമ കല്ലിങ്കല്‍ മറുപടിയും കൊടുത്തു. 'ചേട്ടന്‍ എന്നെ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്‌മെന്റ് ഇട്ടിരുന്നോ' എന്നായിരുന്നു റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി.

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയിലേക്കു ക്ഷണിച്ചതിനെതിരെ ഇകെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പൊതുവേദിയില്‍ പ്രകോപിതനായത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ സമ്മാനം നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സമത് കേരള ജെമിയ്യത്തുല്‍ ഉലമയുടെ സീനിയര്‍ നേതാവായ എം.ടി. അബ്ദുള്ള മുസ്ലിയാര്‍ സ്റ്റേജില്‍ വന്ന് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വരുത്തിയതിന് സംഘാടകരെ ചീത്ത വിളിച്ചത്. സമസ്ത നേതാവ് ദേഷ്യപ്പെട്ട് ''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്'' എന്നു പറയുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.