അസമിലെ കാമാഖ്യ ദേവീ ക്ഷേത്രം നടി അമലാ പോള്‍ സന്ദര്‍ശിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രം പുറത്തുവിട്ട താരം ക്ഷേത്രത്തെയും ദേവതയെയും അങ്ങേയറ്റം വാഴ്ത്തുന്ന കുറിപ്പുകളാണ് പങ്കുവെച്ചത്.
തിരുവനന്തപുരം: അസമിലെ കാമാഖ്യ ദേവീ ക്ഷേത്രം നടി അമലാ പോള്‍ സന്ദര്‍ശിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രം പുറത്തുവിട്ട താരം ക്ഷേത്രത്തെയും ദേവതയെയും അങ്ങേയറ്റം വാഴ്ത്തുന്ന കുറിപ്പുകളാണ് പങ്കുവെച്ചത്.
ഓരോ സ്ത്രീയുടെയും ഉള്ളിലെ ശക്തിയെ ആഘോഷിക്കുന്ന ക്ഷേത്രമെന്നാണ് നടി അമലാ പോള്‍ ക്ഷേത്രത്തെ വാഴ്ത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങിനെ പോകുന്നു: 'രക്തമൊലിക്കുന്ന അമ്മദേവതയായ കാമാഖ്യദേവിയെ മാനിക്കാനാണ് ഈ ക്ഷേത്രം പണിതത്. കലിക പുരാണമനുസരിച്ച് പാര്‍വ്വതിയുടെ (സതീദേവി) യോനി പതിച്ച സ്ഥലത്താണ് കാമാഖ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആത്മാവിന്റെ പാഠങ്ങള്‍ ആഴത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, ശക്തിയെന്നത് അങ്ങേയറ്റത്തെ ആക്രമണോത്സുകതയാണെന്ന് തെറ്റിദ്ധരിച്ചുകൂടാ. ശക്തിയെന്നത് നമ്മുടെ ഉള്ളിലെ ശാന്തിയുടെ അറിവാണ്. ആ ആത്മസംയമനത്തിന്റെ നിശ്ശബ്ദതയെയാണ് ശക്തിയായി ഞാന്‍ നിര്‍വ്വചിക്കുന്നത്. ഞാന്‍ എന്നെ അമ്മയ്ക്ക് നല്‍കുകയും എന്റെയുള്ളിലെ കുട്ടിയെ സുരക്ഷിതമാക്കി മടങ്ങുകയും ചെയ്തു,'- അമലാ പോള്‍ കുറിച്ചു.
അസമിലെ ഗുവാഹത്തി നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നീലാചല്‍ മലയിലാണ് കാമാഖ്യ ക്ഷേത്രം നിലകൊള്ളുന്നത്.
ഈ ക്ഷേത്രത്തെക്കുറിച്ച് ശിവ-പാര്‍വ്വതി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കഥയുണ്ട്. ദക്ഷയാഗത്തിന്റെ സമയത്ത് ഭര്‍ത്താവായ പരമശിവനെ ദക്ഷന് അപമാനിച്ചു. ഇതില്‍ കലിപൂണ്ട പാര്‍വ്വതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തു. ഇതറിഞ്ഞ ശിവന് കോപാകുലനായി. ദക്ഷന്റെ തലയറുത്തു. പാര്‍വ്വതിയുടെ ജഡം എടുത്ത് താണ്ഡവമാടി. പിന്നാലെ വിഷ്ണു സുദര്‍ശനചക്രമുപയോഗിച്ച് പാര്‍വ്വതിയുടെ ജഡത്തെ 108 കഷ്ണമായി മുറിച്ചു. ഈ ശരീരഭാഗങ്ങള്‍ 108 സ്ഥലങ്ങളില്‍ പതിച്ചു. ഇതില്‍ പാര്‍വ്വതിയുടെ യോനീഭാഗം ചെന്ന് വീണ സ്ഥലമാണ് കാമാഖ്യ ദേവീ ക്ഷേത്രം എന്നാണ് വിശ്വാസം.
സന്താനസൗഭാഗ്യത്തിനായി ധാരാളം സ്ത്രീകള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. അഘോരികളുടെ ആരാധനാകേന്ദ്രം കൂടിയാണ് കാമാഖ്യ ദേവീ ക്ഷേത്രം.
ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ