×
login
നടിയെ ആക്രമിച്ച കേസ്: ദിലീപ്‍ നോട്ടീസ് കൈപ്പറ്റിയില്ല; അഭിഭാഷകന്‍ മുഖേന നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതോടെ പ്രോസിക്യൂഷന്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ തിരിച്ചയച്ചതോടെ അഭിഭാഷകന്‍ മുഖേന നല്‍കാന്‍ കോടതി നിര്‍ദ്ദേശം. കേസില്‍ ദിലീപിന്റെ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റാതെ തിരിച്ച് അയയ്ക്കുകയായിരുന്നു. ഇതോടെയാണ് അഭിഭാഷകന്‍ മുഖേന നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.  

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതോടെ പ്രോസിക്യൂഷന്‍ ഇതിനെതിരെ ഹൈക്കോടതിയെ  സമീപിക്കുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ തുടര്‍വിചാരണ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ദിലീപിന് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഒന്നാം പ്രതി എന്‍.എസ്. സുനില്‍കുമാറിന്റെ സഹതടവുകാരന്‍ സജിത്ത് ഉള്‍പ്പടെയുള്ളവരെയാണ് വിസ്തരിക്കുക. അടച്ചിട്ട കോടതി മുറിയിലായിരിക്കും വിസ്താരം നടക്കുക. ഉടന്‍ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറിയിട്ടുള്ളത്.  


 

 

 

 

    comment

    LATEST NEWS


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.