×
login
നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബു‍വിന്റെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി, ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും

പാസ്‌പോര്‍ട്ട് റദ്ദാക്കിയത് ഇന്റര്‍പോള്‍ വഴി പോലീസ് യുഎഇയെ അറിയിക്കും. യുഎഇയ്ക്ക് പുറത്ത് വിജയ് ബാബു പോകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്കും ഈ വിവരം കൈമാറും.

കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേസില്‍ അന്വേഷണം നടത്തുന്ന കൊച്ചി പോലീസിന്റെ ആവശ്യ പ്രകാരമാണ് കേന്ദ്ര വിദേശകാര്യ വകുപ്പാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. നടി പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു ഗള്‍ഫിലേക്ക് കടന്നിരിക്കുകയാണ്. ഇയാളെ നാട്ടിലെത്തിച്ച് നിയമ നടപടി സ്വികരിക്കുന്നതിനായാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ബാലാത്സംഗം, ദേഹോപദ്രവം എല്‍പ്പിക്കല്‍ അടക്കമുള്ള  വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരായി കേസെടുത്തിരിക്കുന്നത്.  

പാസ്‌പോര്‍ട്ട് റദ്ദാക്കിയത്  ഇന്റര്‍പോള്‍ വഴി പോലീസ് യുഎഇയെ അറിയിക്കും. യുഎഇയ്ക്ക് പുറത്ത് വിജയ് ബാബു പോകാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്കും ഈ വിവരം കൈമാറും. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ ദുബായിയില്‍ തന്നെ തങ്ങാനാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിനെ തുടര്‍ന്നാണ് കേരള പോലീസിന്റെ ഈ നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ വിജയ് ബാബുവിന് ഇനി ദുബായിയില്‍ തങ്ങുന്നത് നിയമ വിരുദ്ധമാകും. ഇയാള്‍ വേറെ രാജ്യത്തേയ്ക്ക് കടന്നോയെന്നും സംശയിക്കുന്നുണ്ട്.  

അതേസമയം വിജയ്  ബാബുവിനെതിരായ അറസ്റ്റ് വാറണ്ട് യുഎഇ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പോലീസിനെ അറിയിച്ചത്. വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാന്‍ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്.  


കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്‌ളാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. തുടര്‍ന്ന് ഗോവയില്‍ നടനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.  

ലഹരി വസ്തുക്കള്‍  നല്‍കി അര്‍ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബും ബലാത്സംഗം ചെയ്‌തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിനിമയില്‍ കഥാപത്രങ്ങള്‍ വാഗ്ദാനം ചെയ്തും നഗ്‌ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും  വിജയ് ബാബു പീഡനം തുടര്‍ന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പറയുന്നു.  

 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.