×
login
ആദം അലി‍‍ പബ് ജി ഗെയിം അടിമ; ഗെയിമില്‍ തോറ്റതിന് മൊബൈല്‍ തല്ലിത്തകര്‍ത്തു; രണ്ട് ദിവസം കൂടുമ്പോള്‍ സിം മാറ്റുന്നതും പതിവ്

കേശവദാസപുരത്ത് മനോരമ എന്ന 68കാരിയെ കൊന്ന് കിണറ്റിലിട്ട ആദം അലി എന്ന 21കാരന്‍ വിചിത്ര ശീലങ്ങളുള്ള യുവാവ്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ അടിമയാക്കുന്ന പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം സ്ഥിരമായി കളിക്കുന്ന ആദം ആലി ഏതാനും ദിവസം മുന്‍പ് പബ് ജിയില്‍ തോറ്റപ്പോള്‍ ദേഷ്യം അടക്കാനാവാതെ മൊബൈല്‍ തല്ലിത്തകര്‍ത്തതായി കൂടെ താമസിക്കുന്നവര്‍ പറയുന്നു.

തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമ എന്ന 68കാരിയെ കൊന്ന് കിണറ്റിലിട്ട ആദം അലി എന്ന 21കാരന്‍ വിചിത്ര ശീലങ്ങളുള്ള യുവാവ്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ അടിമയാക്കുന്ന പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം സ്ഥിരമായി കളിക്കുന്ന ആദം ആലി ഏതാനും ദിവസം മുന്‍പ് പബ് ജിയില്‍ തോറ്റപ്പോള്‍ ദേഷ്യം അടക്കാനാവാതെ മൊബൈല്‍ തല്ലിത്തകര്‍ത്തതായി കൂടെ താമസിക്കുന്നവര്‍ പറയുന്നു.  

അടിക്കടി സിം മാറ്റുന്നതാണ് ഇയാളുടെ മറ്റൊരു സ്വഭാവം. സാധാരണ കുറ്റകൃത്യം ചെയ്യുന്നവരാണ് ഇത്തരം ശീലം പതിവാക്കുന്നത് എന്ന് പൊലീസ് പറയുന്നു. ബംഗാളില്‍ നിന്നും കെട്ടിടനിര്‍മ്മാണ ജോലിക്കാണ് ആദം അലി എത്തിയത്. വെറും രണ്ട് മാസം മുന്‍പ് മാത്രമാണ് മനോരമയുടെ വീടിന് അടുത്ത് ആദം അലി താമസമാക്കിയത്.  


മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ചിരുന്ന വീട്ടിലേക്ക് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയും. ഇതാണ് ആദം അലിയിലേക്ക് പൊലീസിന്‍റെ സംശയം നീണ്ടത്. മാത്രമല്ല, മൃതദേഹം കണ്ടെത്തിയതിന് ശേഷം ആദം അലി അപ്രത്യക്ഷനായതാണ് സംശയം ഇരട്ടിപ്പിച്ചത്.  

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായ മനോരമയുടെ മൃതദേഹം രാത്രി പത്തേമുക്കാലോടെയാണ് അയല്‍വാസിയുടെ കിണറ്റില്‍ കണ്ടെത്തിയത്. മനോരമയുടെ നിലവിളി കേട്ട് നാട്ടുകാര്‍ കതകില്‍ തട്ടിയെങ്കിലും ഉള്ളില്‍ നിന്നാരും കതക് തുറന്നില്ല. പിന്നീട് മൃതദേഹം കിണറ്റില്‍ ഇട്ട ശേഷം ആദം രക്ഷപ്പെട്ടതായിരിക്കാമെന്ന് കരുതുന്നു. മോഷണമാണെന്ന് ആദ്യം കരുതിയെങ്കിലും 60,000 രൂപ നഷ്ടപ്പെട്ടിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് ആദം അലിയെ പിടികൂടിയത്.  മൃതദേഹം കിണറ്റിലിടുന്ന സിസിടിവി ദൃശ്യമാണ് കുറ്റകൃത്യം ചെയ്തത് ആദം അലിയാണെന്ന നിഗമനത്തില്‍ എത്താന്‍ പൊലീസിനെ സഹായിച്ചത്. രക്ഷപ്പെടുന്നതിനിടയില്‍ ആദം പുതിയ സിമ്മിനായി ഉള്ളൂരില്‍ നിന്നും സുഹൃത്തുക്കളെ വിളിച്ചിരുന്നു. പക്ഷെ സുഹൃത്തുക്കള്‍ എത്തുമ്പോഴേക്കും ആദം രക്ഷപ്പെട്ടു. 

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.